കണ്ണൂർ കീഴത്തൂരിൽ കോൺഗ്രസ് ഓഫീസ് അടിച്ചു തകർത്തു, സിപിഎം പ്രവർത്തകരാണെന്ന് ആരോപണം
Updated: May 5, 2026, 07:45 IST
മമ്പറം : തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം കണ്ണൂരിൽ അക്രമം. ധർമ്മടം മണ്ഡലത്തിലെ കീഴത്തൂരിൽ കോൺഗ്രസ് ഓഫിസിന് നേരെ അക്രമം നടന്നു വേങ്ങാട് പഞ്ചായത്തിലെ കീഴത്തൂരിലെ രാജീവ്ഭവൻ അക്രമികൾ അടിച്ച് തകർത്തു. ചൊവ്വാഴ്ച്ച പുലർച്ചെയാണ് അക്രമം നടന്നത്
ജനൽ ചില്ലും, കൊടിമരവും തകർത്തു. ഫർണ്ണിച്ച റുകൾ നശിപ്പിച്ച നിലയിലാണ് അക്രമത്തിന് പിന്നിൽ തെരഞ്ഞെടുപ്പ് പരാജയത്തിൽ വിറളി പൂണ്ട സി പി എം പ്രവർത്തകരാണെന്ന് കോൺഗ്രസ് പ്രദേശിക നേതൃത്വം ആരോപിച്ചു. പൊലിസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചിട്ടുണ്ട്.
.jpg)

