പട്ടാന്നൂരിൽ വിളംബര ജാഥ നടത്തി
Feb 27, 2025, 19:30 IST


പട്ടാന്നൂർ :കെ.പി.സി ഹയർ സെക്കൻഡറിസ്കൂൾ പട്ടാന്നുരിൽ സജ്ജമാക്കിയ കൊയിലി പാഞ്ചാലി അമ്മ സ്മാരക സ്പോർട്സ് കോംപ്ളക്സ് ഉദ്ഘാടനം വെള്ളിയാഴ്ച വൈകിട്ട് നാല് മണിക്ക് പ്രശസ്ത ഇന്ത്യൻ ഫുട്ബോളർ പത്മശ്രീ ഐ.എം വിജയൻ ഉദ്ഘാടനം ചെയ്യും. ഇതിൻ്റെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികൾ ,അധ്യാപകർ, എസ്.പി.സി അംഗങ്ങൾ, പി.ടി.എ,ഗൈഡ്സ്, എന്നിവർ പങ്കെടുത്ത വിളംബര ജാഥ നടത്തി. എ.സി. മനോജ്, കെ. മനോജ്, ഒ മാധവൻ മാസ്റ്റർ ശ്രീകാന്ത് കൊടേരി, ഷൈനി മാത്യു, കെ. രാജീവ്, എം. വിനോദ് കുമാർ ഒ.വി വിജയലക്ഷ്മി എന്നിവർ നേതൃത്വം നൽകി.