'വികസിത് ഭാരത് ഗ്യാരന്റി ഫോർ റോസ്ഗാർ ആൻഡ് ആജീവിക മിഷൻ' ; തളിപ്പറമ്പ് ബ്ലോക്കിൽ ജനപ്രതിനിധികൾക്കായി ഏകദിന ശിൽപശാല സംഘടിപ്പിച്ചു
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജേഷ് പൂവനാട് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ കെ. കെ. രവി മാസ്റ്റർ, കോമളവല്ലി വി. എ., അനിത സി., വർണ്ണ എം. എന്നിവരും ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷൻമാരായ കൃഷ്ണൻകുട്ടി പി. ബി., നിഷ എം., വിനിത കെ. സി., രമ്യ വി. എന്നിവരും സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ. പ്രകാശൻ, അസിസ്റ്റന്റ് കെ. സി. ശശിധരൻ, പട്ടുവം ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീജിത് കുമാർ സി. സി. എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾക്ക് നേതൃത്വം നൽകി.
തളിപ്പറമ്പ്: വികസിത് ഭാരത് ഗ്യാരന്റി ഫോർ റോസ്ഗാർ ആൻഡ് ആജീവിക മിഷൻ (ഗ്രാമീൺ) പദ്ധതിയുടെ ഭാഗമായി തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ചെങ്ങളായി, പരിയാരം, കടന്നപ്പള്ളി-പാണപ്പുഴ, കുറുമാത്തൂർ, പട്ടുവം ഗ്രാമപഞ്ചായത്തുകളിലെ ജനപ്രതിനിധികൾക്കായി ഏകദിന ശിൽപശാല സംഘടിപ്പിച്ചു. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി ഷിജി വട്ടക്കാട്ട് ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജേഷ് പൂവനാട് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ കെ. കെ. രവി മാസ്റ്റർ, കോമളവല്ലി വി. എ., അനിത സി., വർണ്ണ എം. എന്നിവരും ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷൻമാരായ കൃഷ്ണൻകുട്ടി പി. ബി., നിഷ എം., വിനിത കെ. സി., രമ്യ വി. എന്നിവരും സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ. പ്രകാശൻ, അസിസ്റ്റന്റ് കെ. സി. ശശിധരൻ, പട്ടുവം ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീജിത് കുമാർ സി. സി. എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾക്ക് നേതൃത്വം നൽകി.
വികസിത് ഭാരത് ഗ്യാരന്റി ഫോർ റോസ്ഗാർ ആൻഡ് ആജീവിക മിഷൻ പദ്ധതിയുടെ ലക്ഷ്യങ്ങൾ, പ്രവർത്തനരീതി, പദ്ധതി ആസൂത്രണം, ജനപങ്കാളിത്തം, പദ്ധതി നടപ്പാക്കൽ നടപടിക്രമങ്ങൾ എന്നിവ സംബന്ധിച്ച വിശദമായ പരിശീലനമാണ് ശിൽപശാലയിൽ നൽകിയത്. പദ്ധതികൾ കൂടുതൽ കാര്യക്ഷമമായി ഗ്രാമതലത്തിൽ നടപ്പാക്കുന്നതിനും ജനപങ്കാളിത്തം ഉറപ്പാക്കുന്നതിനും ശിൽപശാല സഹായകരമാകുമെന്ന് സംഘാടകർ അറിയിച്ചു.
.jpg)