പി.ജയരാജനായി ഫ്ളക്സ് ബോർഡ് ഉയർത്തിയതിൽ പ്രതികരണം : പാർട്ടിയാണ് വ്യക്തികൾക്ക് മുകളിൽ - വിജു കൃഷ്ണൻ

Reaction to raising flex board for P. Jayarajan: Party is above individuals - Viju Krishnan
Reaction to raising flex board for P. Jayarajan: Party is above individuals - Viju Krishnan

കണ്ണൂർ: ആശാ വർക്കാർമാർ ഡൽഹിയിലാണ് സമരം ചെയ്യേണ്ടത് ഡൽഹിയിലാണ് സമരം ചെയ്യേണ്ടതെന്ന് സിപി.എം പൊളിറ്റ്ബ്യൂറോ അംഗം വിജു കൃഷ്ണൻ പറഞ്ഞു. കണ്ണൂർ പ്രസ് ക്ളബ്ബിൽ മീറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം 'തെരഞ്ഞെടുപ്പ് മുൻപിൽ കണ്ടു കൊണ്ടാണ് അവർ സമരം നടത്തുന്നത്. ആശാവർക്കർമാരെ തൊഴിലാളികളായി അംഗീകരിക്കേണ്ടത് കേന്ദ്ര സർക്കാരാണ്. കേരളത്തിൽ മാത്രമല്ല മറ്റു സംസ്ഥാനങ്ങളിലും ഇതുതന്നെയാണ്. 

അവസ്ഥ കർണാടകയിൽ എന്തുകൊണ്ടു ആശാവർക്കർമാർ സമരം ചെയ്യുന്നില്ലെന്ന് വിജു കൃഷ്ണൻ ചോദിച്ചു. ഡൽഹിയിൽ ഒന്നിച്ചു സമരം ചെയ്യാൻ അഖിലേന്ത്യാ കിസാൻ സഭ തയ്യാറാണ്. ഇതിന് ആശാവർക്കർമാർ തയ്യാറാകണം. എസ്. യു.സി.ഐയാണ് സമരത്തിന് പിന്നിൽ ' അഖിലേന്ത്യാ കോർഡിനേഷൻ കമ്മിറ്റിയിൽ ഡൽഹിയിൽ സമരം ചെയ്യുന്ന സംഘടനയിലുണ്ട്. അവരും ആശാവർക്കർക്കായി ഡൽഹിയിൽ സമരം ചെയ്യണം. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി സമരപന്തലിൽ എത്തിയത് സമരത്തെ വഴിതിരിച്ചുവിടാനാണ് 'വ്യക്തികൾക്കു മുകളിലാണ് പാർട്ടിയെന്ന് പി.ജയരാജനെ ദൈവമായി വാഴ്ത്തി ഫ്ളക്സ് ഉയർത്തിയതിനെ കുറിച്ചു വിജു കൃഷ്ണൻ പറഞ്ഞു.

 പാർട്ടി ഘടകത്തിൽ എല്ലാത്തിനും വലുത് കേന്ദ്ര കമ്മിറ്റിയാണ് 'അതിനു മുകളിൽ ഒരു പാർട്ടി സഖാവുമില്ലെന്ന പൊതുബോധമാണ് വേണ്ടതെന്നും വിജു കൃഷ്ണൻ പറഞ്ഞു. പരിപാടിയിൽ പ്രസ് ക്ളബ്ബ് സെക്രട്ടറി കബീർ കണ്ണാടിപറമ്പ് സ്വാഗതം പറഞ്ഞു. പ്രസിഡൻ്റ് സി. സുനിൽകുമാർ അദ്ധ്യക്ഷനായി സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ പങ്കെടുത്തു. ട്രഷറർ സതീശൻ നന്ദി പറഞ്ഞു.
 

Tags