വിജ്ഞാന കേരളം: തലശ്ശേരി ജോബ് ഫെയർ 13 ന്
കണ്ണൂർ : വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി തലശ്ശേരി ബ്ലോക്ക് പഞ്ചായത്തും തലശ്ശേരി നഗരസഭയും ചേർന്ന് സെപ്റ്റംബർ 13 ശനിയാഴ്ച തലശ്ശേരി സെന്റ് ജോസ്ഫ് ഹയർസെക്കഡറി സ്കൂളിൽ പ്രാദേശിക ജോബ് ഫെയർ സംഘടിപ്പിക്കുന്നു. രാവിലെ പത്ത് മണിക്ക് കെ.പി.മോഹനൻ എം.എൽ.എ ഉദ്ഘാനം ചെയ്യും. ഇരുനൂറോളം തസ്തികകളിലായി 900 ലധികം തൊഴിലവസരങ്ങളുണ്ട്. വിവിധ മേഖലകളിലെ 45 കമ്പനികൾ ജോബ് ഫെയറിൽ പങ്കെടുക്കും.
പത്താം തരം മുതൽ ബിരുദ- ബിരുദാനന്തര യോഗ്യതയുള്ളവർക്കും ഐടിഐ, പോളിടെക്നിക്, ബി.ടെക് യോഗ്യതയുള്ളവർക്കും അവസരങ്ങളുണ്ട്.ഗ്രാഫിക് ഡിസൈനർ, വെബ് ഡവലപ്പർ, ടെക്നിക്കൽ കോ ഓർഡിനേറ്റർ, ഓട്ടോമൊബെൽ ടെക്നീഷ്യൻ, എച്ച് ആർ എക്സിക്യൂട്ടീവ്, ഓപ്പറേഷൻ എക്സിക്യൂട്ടീവ്, മൊബൈൽ ടെക്നീഷ്യൻ, സർവീസ് എൻജീനീയർ, ഓഫീസ് അഡ്മിനിസ്ട്രേഷൻ, ടെലികോളർ, ലാബ് ടെക്നീഷ്യൻ, ജനറൽ നഴ്സിംഗ്, ഫ്രന്റ് ഓഫീസ് അസിസ്റ്റന്റ്, സെയിൽസ് ഓഫീസർ തുടങ്ങിയ തസ്തികകളിലാണ് അവസരങ്ങൾ.
യു എ ഇ, ഒമാൻ, ഖത്തർ, കുവൈത്ത് തുടങ്ങി നൂറിലധികം വിദേശ തൊഴിലവസരങ്ങളും ലഭ്യമാണ്. പൊതുമേഖല സ്ഥാപനമായ കെൽട്രോണും ജോബ് ഫെയറിൽ പങ്കെടുക്കും. തൊഴിലന്വേഷകർ https://forms.gle/3o5kVh4LeioAJmPeA ഗൂഗിൾ ലിങ്കിൽ രജിസ്റ്റർ ചെയ്യണം. തത്സമയ രജിസ്ട്രേഷൻ സൗകര്യവും ലഭ്യമാണ്.
.jpg)


