വിജ്ഞാന കേരളം മെഗാ തൊഴിൽ മേള: സംഘാടക സമിതി ഓഫീസ് തുറന്നു

Vigyan Kerala Mega Job Fair: Organizing Committee Office Opens
Vigyan Kerala Mega Job Fair: Organizing Committee Office Opens

ധർമ്മശാല : സംസ്ഥാന സർക്കാരിന്റെ വിജ്ഞാനകേരളം ജനകീയ തൊഴിൽ ക്യാമ്പയിനിന്റെ ഭാഗമായി ജൂൺ 21 ന് കണ്ണൂർ ഗവ. എൻജിനീയറിങ് കോളജിൽ സംഘടിപ്പിക്കുന്ന മെഗാ തൊഴിൽമേളയുടെ സംഘാടക സമിതി ഓഫീസ് തുറന്നു. ധർമശാലയിലെ പറശ്ശിനിക്കടവ് ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെന്ററിൽ ടി ഐ മധുസൂദനൻ എം എൽ എ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു. 

tRootC1469263">

സംഘാടക സമിതി കൺവീനർ ടി കെ ഗോവിന്ദൻ അധ്യക്ഷനായി. പി കെ ശ്യാമള സംസാരിച്ചു. ജനറൽ കൺവീനർ എം സുർജിത് സ്വാഗതവും കെ ലിഷ നന്ദിയും പറഞ്ഞു. 400 ലധികം തൊഴിൽ വിഭാഗത്തിലായി 35000 ത്തിൽ അധികം തൊഴിൽ അവസരമുണ്ട്. 15000 മുതൽ മൂന്നര ലക്ഷം വരെയുള്ള ശമ്പളം ഓഫർ ചെയ്യുന്ന തസ്തികകളും മേളയിലുണ്ട്. തുടക്കാർക്കായി 25000 രൂപക്ക് താഴെയുള്ള തൊഴിൽ  അവസരമാണ് കൂടുതലും. 

191 കാറ്ററഗറിയിലായി 27250 തൊഴിലവസരം ഈ വിഭാഗത്തിലുണ്ട്. 40,000 രൂപ വരെ കിട്ടുന്ന 35 തസ്തികയും 353 ഒഴിവും മേളക്കെത്തും.ജില്ലയിലെ പതിനായിരം ഉദ്യോഗാർഥികൾക്ക് വരെ തൊഴിൽ മേളയിൽ അവസരമൊരുക്കും. കേരള നോളജ് ഇക്കോണമി മിഷന്റെ ഡിഡബ്ല്യുഎംഎസ് പോർട്ടൽ വഴി മുൻകൂട്ടി അപേക്ഷിച്ചാൽ തൊഴിൽമേളയിൽ പങ്കെടുക്കാം.

Tags