വിജ്ഞാന കേരളം മെഗാ തൊഴിൽ മേള : ധർമ്മശാലയിൽ സംഘാടക സമിതി ഓഫീസ് തുറന്നു
ജില്ലയിലെ പതിനായിരം ഉദ്യോഗാർഥികൾക്ക് വരെ തൊഴിൽ മേളയിൽ അവസരമൊരുക്കും. കേരള നോളജ് ഇക്കോണമി മിഷന്റെ ഡിഡബ്ല്യുഎംഎസ് പോർട്ടൽ വഴി മുൻകൂട്ടി അപേക്ഷിച്ചാൽ തൊഴിൽമേളയിൽ പങ്കെടുക്കാം.
ധർമ്മശാല : സംസ്ഥാന സർക്കാരിന്റെ വിജ്ഞാനകേരളം ജനകീയ തൊഴിൽ ക്യാമ്പയിനിന്റെ ഭാഗമായി ജൂൺ 21 ന് കണ്ണൂർ ഗവ. എൻജിനീയറിങ് കോളജിൽ സംഘടിപ്പിക്കുന്ന മെഗാ തൊഴിൽമേളയുടെ സംഘാടക സമിതി ഓഫീസ് തുറന്നു. ധർമശാലയിലെ പറശ്ശിനിക്കടവ് ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെന്ററിൽ ടി ഐ മധുസൂദനൻ എം എൽ എ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി കൺവീനർ ടി കെ ഗോവിന്ദൻ അധ്യക്ഷനായി. പി കെ ശ്യാമള സംസാരിച്ചു. ജനറൽ കൺവീനർ എം സുർജിത് സ്വാഗതവും കെ ലിഷ നന്ദിയും പറഞ്ഞു.
tRootC1469263">400 ലധികം തൊഴിൽ വിഭാഗത്തിലായി 35000 ത്തിൽ അധികം തൊഴിൽ അവസരമുണ്ട്. 15000 മുതൽ മൂന്നര ലക്ഷം വരെയുള്ള ശമ്പളം ഓഫർ ചെയ്യുന്ന തസ്തികകളും മേളയിലുണ്ട്. തുടക്കാർക്കായി 25000 രൂപക്ക് താഴെയുള്ള തൊഴിൽ അവസരമാണ് കൂടുതലും. 191 കാറ്ററഗറിയിലായി 27250 തൊഴിലവസരം ഈ വിഭാഗത്തിലുണ്ട്. 40,000 രൂപ വരെ കിട്ടുന്ന 35 തസ്തികയും 353 ഒഴിവും മേളക്കെത്തും.
ജില്ലയിലെ പതിനായിരം ഉദ്യോഗാർഥികൾക്ക് വരെ തൊഴിൽ മേളയിൽ അവസരമൊരുക്കും. കേരള നോളജ് ഇക്കോണമി മിഷന്റെ ഡിഡബ്ല്യുഎംഎസ് പോർട്ടൽ വഴി മുൻകൂട്ടി അപേക്ഷിച്ചാൽ തൊഴിൽമേളയിൽ പങ്കെടുക്കാം.

.jpg)


