എസ്.ഡി.പി.ഐ ഗുണ്ടകൾ വിലസുന്നത് മുഖ്യമന്ത്രിയുടെ തണലിൽ: വിജിൽ മോഹനൻ

SDPI goons are flourishing under the shadow of the Chief Minister: ViJil Mohanan
SDPI goons are flourishing under the shadow of the Chief Minister: ViJil Mohanan

കണ്ണൂർ : എസ്.ഡി.പി.ഐ ഗുണ്ടകൾ വിലസുന്നത് മുഖ്യമന്ത്രിയുടെ തണലിലാണെന്നും,മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ നടന്ന സദാചാര പോലീസ് ആക്രമണം കേരള പോലീസ് മൂടിവെയ്ക്കാൻ ശ്രമിക്കുകയാണെന്നും യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡണ്ട് വിജിൽ മോഹനൻ. 

ഞായറാഴ്ച വൈകീട്ട് മൂന്നോടെ  അച്ചങ്കര പള്ളിക്കു സമീപം കാറിനരികിൽ റസീന എന്ന യുവതി സുഹൃത്തിനോട് സംസാരിച്ചു നിൽക്കുമ്പോൾ  എസ്.ഡി.പി.ഐ ഗുണ്ട സംഘം ചോദ്യം ചെയ്തു. യുവതിയെ വീട്ടിലേക്ക് പറഞ്ഞയച്ചശേഷം മയ്യിൽ സ്വദേശിയായ സുഹൃത്തിനെ കൈയ്യേറ്റം ചെയ്യുകയും സമീപത്തുള്ള മൈതാനത്തേക്ക് കൊണ്ടു പോകുകയുമായിരുന്നു.അഞ്ച് മണിക്കൂറോളം യുവാവിനെ എസ്.ഡി.പി.ഐ ഓഫീസിൽ തടഞ്ഞുവച്ച് വിചാരണ ചെയ്ത സംഘം മൊബൈൽ ഫോണും ടാബും പിടിച്ചെടുത്തു. ഈ ആൾക്കൂട്ട വിചാരണയിൽ മനംനൊന്തെന്നാണ് യുവതി ജീവനൊടുക്കിയത്. 

tRootC1469263">

സംഭവത്തിലെ പ്രധാന പ്രതികളായ നിരവധി എസ്.ഡി.പി.ഐ പ്രദേശിക നേതാക്കൾ ഉൾപ്പെട്ടിട്ടും അവരെ പിടികൂടാൻ പോലീസ് ധൈര്യം കാണിക്കാത്തത് അവർ മുഖ്യമന്ത്രിയുടെ സംരക്ഷണയിൽ ആണെന്ന് ഉറപ്പുള്ളത് കൊണ്ടാണെന്ന് വിജിൽ മോഹനൻ കുറ്റപ്പെടുത്തി. പ്രദേശത്ത് എസ്.ഡി.പി.ഐ തീവ്രവാദി സംഘങ്ങളുടെ ശല്യം  വളരെ രൂക്ഷമാണെന്ന് നാട്ടുകാർ പല തവണ പരാതിപ്പെട്ടിട്ടും നടപടിയെടുക്കാൻ പോലീസ് തയ്യാറാവാത്തതിൻ്റെ കാരണം ജില്ല പോലീസ് മേധാവി വ്യക്തമാക്കണമെന്ന് അദ്ദേഹം ആവിശ്യപ്പെട്ടു. ഇത്തരത്തിൽ നാട്ടുകാർക്ക് ഉപദ്രവമുണ്ടാക്കുന്ന ഗുണ്ട സംഘങ്ങളെ തീറ്റിപ്പോറ്റുന്ന മുഖ്യമന്ത്രി ജില്ലയിൽ കാലുകുത്തിയാൽ കരിങ്കൊടി കാണിക്കും. ശക്തമായ നിയമ നടപടി സ്വീകരിച്ചില്ലങ്കിൽ പ്രത്യക്ഷ സമരത്തിലേക്ക് യൂത്ത് കോൺഗ്രസ്‌ കടക്കുമെന്നും  വിജിൽ മോഹനൻ പറഞ്ഞു.

Tags