മറുകണ്ടം ചാടിയവരെ സ്ഥാനാർത്ഥികളാക്കരുത് : വിജിൽ മോഹൻ

Those who have crossed paths should not be made candidates: Vigil Mohan


കണ്ണൂർ : കണ്ണൂർ ജില്ലയിലെ നിയമസഭാ സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷമായ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് രംഗത്തെത്തി. സി.പി.എം വിട്ട് വരുന്നവരെ കോൺഗ്രസ് സ്ഥാനാർത്ഥികളായി അംഗീകരിക്കില്ലെന്ന് യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റ് വിജിൽ മോഹൻ മാധ്യമങ്ങളോട് വ്യക്തമാക്കി. തളിപ്പറമ്പ്, പയ്യന്നൂർ മണ്ഡലങ്ങളിൽ കോൺഗ്രസ് പ്രവർത്തകർ തന്നെ സ്ഥാനാർത്ഥികളായി വരണമെന്നാണ് സംഘടനയുടെ ആവശ്യം.

tRootC1469263">

ടി.കെ. ഗോവിന്ദൻ, വി. കുഞ്ഞികൃഷ്ണൻ എന്നിവരെ കോൺഗ്രസ് സ്ഥാനാർത്ഥികളാക്കാനുള്ള നീക്കത്തെ യാതൊരു കാരണവശാലും അംഗീകരിക്കാനാവില്ലെന്ന് വിജിൽ മോഹൻ പറഞ്ഞു. കാലങ്ങളായി പാർട്ടിക്ക് വേണ്ടി വിട്ടുവീഴ്ചയില്ലാതെ പോരാടുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വികാരത്തെ മാനിക്കാൻ കെ.പി.സി.സി നേതൃത്വം തയ്യാറാകണം.പാർട്ടി വിരുദ്ധമായ ഇത്തരം തീരുമാനങ്ങൾ അണികൾക്കിടയിൽ വലിയ അമർഷമുണ്ടാക്കുമെന്നും, മണ്ഡലങ്ങളിൽ കോൺഗ്രസ് സ്വത്വമുള്ള നേതാക്കളെ തന്നെ പരിഗണിക്കണമെന്നും യൂത്ത് കോൺഗ്രസ് ജില്ലാ അധ്യക്ഷൻ കൂടിയായ വിജിൽ മോഹൻ ആവശ്യപ്പെട്ടു.

Tags