റെക്കഗ്നെസ്‌ഡ് സ്‌കൂൾ മാനേജ്‌മെൻ്റ്സ് 'വിജയോത്സവം' വിദ്യാഭ്യാസ മന്ത്രി ഉദ്ഘാടനം ചെയ്യും
കണ്ണൂർ:കേരള റെക്കഗ്നെസ്‌ഡ് സ്‌കൂൾ മാനേജ്‌മെൻ്റ്സ് അസോസിയേഷൻ (KRSMA) കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ എസ്.എസ്.എൽ.സി വിജയം സ്‌കൂളുകളെയും എൽ എസ് എസ്, നേടിയ സർക്കാർ യു എസ് എസ് വിജയം നേടിയ വിദ്യാർത്ഥികളെയും ആദരിക്കുന്ന 'വിജയോത്സവം ജൂലൈ 27-ന് ഉച്ചയ്ക്ക് 2.മണിക്ക് കണ്ണാടിപ്പറമ്പ് ഇംഗ്ലീഷ് ഹസനാത്ത് ഹൈസ്‌കൂൾ ഓഡിറ്റോറിയത്തിൽ
നടക്കും.
കേരള പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി അഡ്വ. എൻ. ഷംസുദ്ദീൻ പരിപാടി ഉദ്ഘാടനം ചെയ്യും.പരിപാടിയിൽ എംഎൽഎമാരായ കെ വി സുമേഷ് , ടി ഒ മോഹനൻ ടി കെ ഗോവിന്ദൻ, കെ ആർ സ് എം എ സംസ്ഥാന ജനറൽ സെക്രട്ടറിയും തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡണ്ടുമായ മുജീബ് പൂളക്കൽ, സംസ്ഥാന ട്രഷറർ രാഘവ ചേരാൾ, അഡ്വക്കേറ്റ് അബ്ദുൽ കരീം ചേലേരി, കെ കെ മുസ്‌തഫ കോടിപ്പൊയിൽ, നാറാത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ ഹ്‌മത്ത്, കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷമീമ ടിവി, ബ്ലോക്ക് ഞ്ചായത്ത് മെമ്പർമാരായ കെ പ്രശാന്ത് മാസ്റ്റർ, രജിത്ത് നാറാത്ത് തുടങ്ങിയവർ പങ്കെടുക്കും.
വാർത്താസമ്മേളനത്തിൽ കെ. ആർഎസ്.എം എ കണ്ണൂർ ജില്ലാ പ്രസിഡൻ്റ് കെ. എൻ. മുസ്‌തഫ , ജില്ലാ സെക്രട്ടറി വിജയൻ മാസ്റ്റർ ട്രഷറർ സിസ്റ്റർ ആൻസി ടോം, വർക്കിംഗ് പ്രസിഡണ്ട് എ കെ അബ്ദുൽ ബാഖി, വർക്കിംഗ് സെക്രട്ടറി ഡോ. താജുദ്ദീൻ വാഫി എന്നിവർ പങ്കെടുത്തു.
.jpg)

