വിജയൻ പാറാലിക്കെതിരെ വ്യക്തിഹത്യ നടത്തുന്നുവെന്ന് നാഷനൽ എക്സ്- സർവീസ് മെൻ ഭാരവാഹികൾ

Officials of National Ex-Service Men say that they are committing suicide against Vijayan Parali
Officials of National Ex-Service Men say that they are committing suicide against Vijayan Parali

കണ്ണൂർ : തലശേരി സഹകരണ കോ-ഓപ്പറേറ്റീവ് ആശുപത്രിയിൽ ഇ.സി.എച്ച് എസ് പുന:സ്ഥാപിച്ചത് നാഷനൽ എക്സ് സർവീസ് മെൻ കോ-ഓർഡിനേഷൻ കമ്മിറ്റി സംസ്ഥാന കമ്മിറ്റി ഭാരവാഹികൾ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ പറത്തു. ദേശീയ വൈസ് ചെയർമാൻ വിജയൻ പാറാലിയുടെ നേതൃത്വത്തിൽ നടത്തിയ ഇടപെടലുകളായിരുന്നു.

 തൻ്റെ കടമയാണ് നാഷനൽ എക്സ് സർവീസ് മെൻ കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ കേരളാ ഘടകം ജനറൽ സെക്രട്ടറിയും ദേശീയ കമ്മിറ്റി വൈസ്ചെയർമാനും കണ്ണൂർ സ്വദേശിയായ വിജയൻ പാറാലി നിർവഹിച്ചത്. എന്നാൽ അദ്ദേഹത്തെ അവഹേളിക്കുകയാണ് സമാന്തര സംഘടനയിലെ ചിലർ ചെയ്യുന്നത്. 

മുൻ സൈനിക സമൂഹത്തിൻ്റെ ക്ഷേമമാണ് വിറളി പൂണ്ട് ഓടുന്നവരുടെ ലക്ഷ്യമെങ്കിൽ കണ്ണൂർ ജില്ലയിലെ മുൻ സൈനികരുടെ നിർത്തലാക്കപ്പെട്ട ചികിത്സാ സൗകര്യം പുന:സ്ഥാപിക്കാൻ വിജയൻ പാറാലിയെ അഭിനന്ദിക്കുകയാണ് വേണ്ടത്. എന്നാൽ വ്യക്തിപരമായ താൽപര്യമില്ലാത്തതിനാൽ വിജയൻ പാറാലി ക്കെതിരെ വ്യക്തിഹത്യയും അപവാദ പ്രചരണവും നടത്തുകയാണ് സൈനികരുടെ കൂട്ടത്തിലുള്ള കുബുദ്ധികൾ ചെയ്യുന്നതെന്നും ഭാരവാഹികൾ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ സംസ്ഥാന പ്രസിഡൻ്റ് അഡ്വ. ആർ. രാജൻ, വി.എം പുരുഷോത്തമൻ, ജില്ലാ പ്രസിഡൻ്റ് പി. സുകുമാരൻ, പി.പവിത്രൻ' പി. ജയൻ എന്നിവർ പങ്കെടുത്തു.

Tags