കണ്ണൂരിലെ അഞ്ചിടങ്ങളിൽ കെ.എസ്.ഇ.ബി ഓഫീസുകളിൽ വിജിലൻസ് റെയ്ഡ് നടത്തി

kseb

കണ്ണൂർ : കണ്ണൂർ ജില്ലയിലെ അഞ്ചിടങ്ങളിൽ കെഎസ്ഇബി ഓഫീസുകളിൽ വിജിലൻസ് റെയ്‌ഡ് കെഎസ്ഇബി അസി. എഞ്ചിനിയർമാരുടെ ഓഫീസുകളിലായിരുന്നു പരിശോധന ഓപ്പറേഷൻ ഷോർട്ട് സർക്യൂട്ട് എന്ന പേരിൽ കണ്ണൂരിൽ അഞ്ച് ഇടങ്ങളിൽ വിജിലൻസ് ഉദ്യോഗസ്ഥരുടെ പരിശോധന നടന്നു.

ഇതിൽകൂത്തുപറമ്പിൽ ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്. ഒരു ഉദ്യോഗസ്ഥൻ്റെ അക്കൗണ്ടിലേക്ക് കരാറുകാർ പണം നൽകിയതായി തെളിഞ്ഞിട്ടുണ്ട്.  വിജിലൻസ് ഡിവൈഎസ്‌പി ബാബു പെരിങ്ങേത്തിൻ്റെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ കരാറുകാരിൽ നിന്നും കൈക്കൂലി വാങ്ങുന്നതായി വിജിലൻസിന് പരാതി ലഭിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ഒരേ സമയം അഞ്ചിടങ്ങളിൽ റെയ്ഡ് നടത്തിയത്.

tRootC1469263">

Tags