കണ്ണൂർ പള്ളിക്കുന്നിൽ വിവാഹ സത്കാരത്തിനിടെ വാക്ക് തർക്കം: മർദ്ദനമേറ്റ മധ്യവയസ്ക്കൻ ചികിത്സയ്ക്കിടെ മരണമടഞ്ഞു

Verbal dispute during a wedding reception in Pallikkunnu Kannur Middle aged man who was assaulted dies while undergoing treatment

കണ്ണൂർ: പള്ളിക്കുന്നിൽ വിവാഹ സൽക്കാരത്തിനിടെയുണ്ടായ സംഘർഷത്തിൽ മർദ്ദനമേറ്റ് ചാല ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നയാൾ മരിച്ചു
പള്ളിക്കുന്ന് രാജീവ് നഗർ കോളനിക്ക് സമീപത്തെ മാധവാലയത്തിൽ പി സുമേശനാണ് (55) മരിച്ചത് ഞായറാഴ്‌ച വൈകിട്ട് 3.30 നാണ് ബന്ധുവിൻ്റെ വീട്ടിൽ ഏറ്റുമുട്ടലുണ്ടായത്

തിരിച്ച് സ്വന്തം വീട്ടിലെത്തിയ സുമേശൻ ഛർദ്ദിച്ച് കുഴഞ്ഞു വീണതിനെ തുടന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത് വിവാഹ സൽക്കാര വീട്ടിൽ സുഹൃത്തുക്കൾ തമ്മിലുണ്ടായ സംഘർഷത്തെ തു ടർന്ന് മർദ്ദനമേറ്റാണ് മിൽ ഉടമയായ സുമേശൻ മരണമടഞ്ഞതെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.

കണ്ടാലറിയാവുന്ന പ്രതികൾ ചേർന്ന് കഴിഞ്ഞ ഞായറാഴ്ച്‌ച വൈകിട്ട് മൂന്നരയോടെ വി വാഹ സൽക്കാര വീട്ടിൽ ഉ ണ്ടായ വാക്കുതർക്കത്തെ തുടർന്ന് മർദ്ദനമേറ്റതായ സഹോദരൻ്റെ പരാതിയിൽ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയിരുന്നു മർദ്ദനമേറ്റ സുമേശൻ വീട്ടിൽ എത്തിയ ശേഷം ടി.വി. കാണുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു.
തുടർന്ന് അബോധാവസ്ഥയിലാവുകയും കണ്ണൂർ കൊയിലി ആശുപത്രിയിൽ ഐ.സി.യു വിൽ ചികിത്സയിൽ കഴിയവേ ഗുരുതരാവസ്ഥയെ തുടർന്ന് ചാല ബി.എം.എച്ചിലേക്ക് മാറ്റി. ശരീരത്തിൽ മർദ്ദനമേറ്റ പാടുള്ളതായി ബന്ധുക്കൾ പറഞ്ഞു.

സ്‌കാനിംഗ് റി പോർട്ടിൽ തലയിൽ ആന്തരി ക രക്തസ്രാവമുള്ളതായി കണ്ടെത്തിയിട്ടുണ്ട്. കണ്ണൂർടൗൺ പൊലീസ് സംഭവ ദിവസം ആശുപത്രിയിൽ എത്തി ഡോക്ടർമാരിൽ നിന്നുൾപ്പെ ടെ വിവരങ്ങൾ ശേഖരിച്ചി രുന്നു. രോഗി അബോധാവ സ്ഥയിൽ തുടരുന്നതിനാൽ മൊഴി രേഖപ്പെടുത്താൻ സാ ധിച്ചിരുന്നില്ല.

Tags