ചാല വെള്ളൂരില്ലം എൽ.പി.സ്കൂളിൽ കൊയ്ത്തുത്സവം നടന്നു

A harvest festival was held at Chala Vellurillam LP School
A harvest festival was held at Chala Vellurillam LP School

ചാല : വെള്ളൂരില്ലം എൽ പി സ്കൂളിൽ വർഷങ്ങളായി നടക്കുന്ന എല്ലാരും പാടത്തേക്ക് എന്ന പരിപാടിയുടെ ഭാഗമായി നടത്തിയ നെൽകൃഷിയുടെ കൊയ്തുത്സവം നടന്നു. പഞ്ചായത്തംഗം ഗീതാ മുരളീധരൻ  ഉദ്ഘാടനം ചെയ്തു. 

മുതിർന്ന കർഷകൻ വല്ലത്തിൽ ഗോവിന്ദനാണ് കുട്ടികളും രക്ഷിതാക്കളും അധ്യാപകരുമടങ്ങുന്ന കർഷകക്കൂട്ടത്തിന് മാർഗനിർദ്ദേശം നൽകിവന്നത്. സ്കൂളിന് സമീപത്തെ അഞ്ച് സെൻ്റ് വയലിലാണ് കൃഷിയിറക്കിയത്‌. 

കൊയ്തു കിട്ടിയ നെല്ലുപയോഗിച്ച് കുട്ടികൾക്ക് പായസം വച്ചുനൽകാനാണ് ഉദ്ദേശിക്കുന്നത്. ഹെഡ്മിസ്ട്രസ്  സജിത നിട്ടൂർ ,മുൻ ഹെഡ്മാസ്റ്റർ സതീഷ് ശ്രീമന്ദിരം,പി.ടി.എ, മദർ പി.ടി.എ ഭാരവാഹികൾ എന്നിവർ കൃഷിക്ക് നേതൃത്വം നൽകി.

Tags