വെള്ളൂരില്ലം എൽ പി സ്കൂൾ മികച്ച ഹരിതവിദ്യാലയം
Feb 14, 2025, 11:45 IST


ചാല: ചെമ്പിലോട് പഞ്ചായത്തിലെ മികച്ച ഹരിത - ശുചിത്വ വിദ്യാലയമായി വെള്ളൂരില്ലം എൽ.പി സ്കൂൾ തിരഞ്ഞെടുക്കപ്പെട്ടു. എടക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.പി.ബാലഗോപാലൻ ഉദ്ഘാടനം ചെയ്തു.
ഹരിത കേരള മിഷൻ ജില്ല കോ- ഓർഡിനേറ്റർ ഇ.കെ സോമശേഖരനിൽ നിന്ന് ഹെഡ്മിസ്ട്രസ് സജിത നിട്ടൂർ സമ്മാനം ഏറ്റുവാങ്ങി. ചടങ്ങിൽ എടക്കാട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻറ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സി എം പ്രസീത അധ്യക്ഷയായിരുന്നു.