വീരപഴശ്ശിയുടെ പ്രതിമ അനാച്ഛാദനം ചെയ്തു

Veerapazhassi's statue unveiled
Veerapazhassi's statue unveiled

മട്ടന്നൂർ: പഴശ്ശിമഠം ശ്രീപോർക്കലി ക്ഷേത്രത്തിൽ കേരളസിംഹം കേരളവർമ്മ പഴശ്ശിരാജയുടെ പ്രതിമ കെ. ഭാസ്‌കരൻ അനാച്ഛാദനം ചെയ്തു.   പഴശ്ശി രാജയുടെ യുദ്ധ ദേവതയാണ് പോർക്കലി ദേവി. പഴശ്ശിയുടെ യുദ്ധകാലത്ത് ഏറ്റവും പ്രധാനപ്പെട്ട ഇടമെന്ന നിലയിൽ പഴശി മഠവും ക്ഷേത്രവും ചരിത്ര പ്രസിദ്ധമാണ്. 

അത് കൊണ്ട് തന്നെ നാടിനും ചരിത്രാന്വേഷികൾക്കുമായി ക്ഷേത്രത്തിനു സമീപം പഴശ്ശി രാജയുടെ ചരിത്രവും ഓർമ്മകളും നിലനിർത്താനാണ് പ്രതിമ സ്ഥാപിച്ചത്. കലശത്തറയുടെയും പുലിയൂർ കണ്ണൻ, മാവില ചാമുണ്ഡി എന്നീ ദൈവങ്ങളുടെയും പ്രതിഷ്ഠ വിലങ്ങര ഭട്ടതിരിപ്പാടിന്റെ കാർമ്മികത്വത്തിൽ നടന്നു. പ്രതിമ അനാഛാദന ചടങ്ങിൽ ശില്പി രമേശൻ നടുവിലിനെ കൃഷ്ണകുമാർ കണ്ണോത്ത് ആദരിച്ചു. ശൈലജ തമ്പുരാൻ മുഖ്യാതിഥിയായി. വരിക്കോളി വിജയൻ, ബാലകൃഷ്ണൻ നായർ, പി. ശ്രീനാഥ്, കെ. പ്രസാദ്, വി. ദാമോദരൻ, എ.കെ. സുരേഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.

Tags