കുഞ്ഞുങ്ങളുടെ വിവേകമാണ് മുതിർന്നവർ ജീവിതം കൊണ്ട് ആവിഷ്കരിക്കേണ്ടത്:വീരാൻ കുട്ടി ​​​​​​​

google news
SAF

പയ്യന്നൂർ: കുഞ്ഞുങ്ങളുടെ വിവേകം ജീവിതം കൊണ്ട് ആവിഷ്കരിക്കാനുള്ള സൻമനസ്സ് മുതിർന്നവർ കാണിച്ചാൽ തീരാവുന്ന പ്രശ്നങ്ങളേ ലോകത്ത് നിലനിൽക്കുന്നുള്ളൂവെന്ന് കവി വീരാൻകുട്ടി അഭിപ്രായപ്പെട്ടു.

പുറച്ചേരി കേശവതീരം ആയുർവേദ ഗ്രാമത്തിൽ പയ്യന്നൂർ സർഗജാലകം കലാസാഹിത്യ സാംസ്കാരിക വേദി സംഘടിപ്പിച്ച സഹവാസ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭാഷകൊണ്ടും ചിന്തകൊണ്ടും ആവിഷ്കാരം കൊണ്ടും പ്രതിസന്ധികളെ മറികടക്കുന്നതിൻ്റെ പേരു കൂടിയാണ് സർഗാത്മകത. സർഗാത്മകത ഉണരുമ്പോഴാണ് കേവലമായ ഒരു ജന്തുവിനെ കവിഞ്ഞ് മനുഷ്യൻ ഉണ്മ പുലർത്തുന്നത്. ഭരണകൂടവും രോഗ ദുരിതങ്ങളുമെല്ലാം സൃഷ്ടിക്കുന്ന പ്രതിസന്ധികളെ മറികടക്കാനുള്ള ഉപാധി കൂടിയാണ് പുതിയ കാലത്ത് സർഗാത്മകതയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

വീരാൻ കുട്ടിക്കവിതയിലെ വീര്യം എന്ന വിഷയം മുൻനിർത്തി മാധവൻ പുറച്ചേരി ചർച്ചാ ക്ലാസ് നയിച്ചു. കഥയുടെ വർത്തമാനം എന്ന വിഷയത്തിൽഎ.വി പവിത്രൻ പ്രഭാഷണം നടത്തി. എ കെ ഈശ്വരൻ അധ്യക്ഷത വഹിച്ചു. വെദിരമന വിഷ്ണു നമ്പൂതിരി, എൻ വി ഗംഗാധരൻ, കെ.സി.ടി പി അജിത, ശ്രീജിത്ത് കാനായി സംസാരിച്ചു

Tags