വേടനും സംഘവും ഒൻപതിന് കണ്ണൂരിൽ റാപ്പ് ഷോ നടത്തും

Vedan and his team will hold a rap show in Kannur on the 9th.
Vedan and his team will hold a rap show in Kannur on the 9th.

കണ്ണൂർ : റാപ്പ് മ്യൂസിക് താരങ്ങളായ വേടൻ, എം.സി കൂപ്പർ, സ്റ്റിക്ക് ക്രിഷ് എന്നിവർ ഒരുമിച്ച് ഒരുക്കുന്ന റാപ് സംഗീത ദൃശ്യവിസ്മയംമ്പോൾ ഫുൾ ബീറ്റ് സ്-2 K 25 വ നവംബർ ഒൻപതിന് വൈകിട്ട് 6.30 മുതൽ കണ്ണൂർ കലക്ടറേറ്റ് മൈതാനിയിൽ നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ചെമ്പേരി വിമല ആശുപത്രിയുടെ ഭാഗമായി ഏഴു വർഷമായി പ്രവർത്തിച്ചു വരുന്ന ഡയാലിസിസ് സെൻ്ററിൻ്റെ വിപുലീകരണത്തിനായുള്ള ഫണ്ട് ശേഖരണത്തിനാണ് റാപ്പ് ഷോ നടത്തുന്നത്. 

tRootC1469263">

യങ് മൈൻഡ്സ് മെഡിക്കൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് 15 ഡയാലിസിസ് മെഷീനുകളോടെ ഡയാലിസ സ് സെൻ്റർ വിപുലീകരിക്കുന്നതിനാണ് പരിപാടി നടത്തുന്നത് 15000 കാണികൾക്ക് സംഗീത വിരുന്ന് ആസ്വദിക്കാൻ പറ്റുന്ന രീതിയിൽ അതിനൂതന സംവിധാനങ്ങളോടെയുള്ള സൗണ്ട് സിസ്റ്റം, ആധുനിക രീതിയിൽ തയ്യാറാക്കിയിട്ടുള്ള സ്റ്റേജ് ഉൾപ്പെടെയുള്ള അതിവിപുലമായ സജ്ജീകരണങ്ങളാണ് സോ ൾ ഫുൾ ബീറ്റ്സിൽ ഒരുക്കിയിട്ടുള്ളത്. റാപ്പ് സംഗീതജ്ഞരായ വേടൻ, എം. സി കൂപ്പർ, സ്റ്റിക് ക്രിഷി എന്നിവർ ഒരുമിച്ചു അണിനിരക്കുന്ന ഇത്തരമൊരു റാപ്പ് ഷോ മലബാറിൽ ആദ്യമായാണ് നടക്കുന്നതെന്ന് ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ഫാ. ജോമോൻ ചെമ്പകശേരി കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 

കൂടുതൽ സംഗീതപ്രേമികൾക്ക് എത്തിച്ചേരുവാനും വാഹന ഗതാഗത സൗകര്യപശ്ചാത്തലവും കണക്കിലെടുത്താണ് കണ്ണൂർ കലക്ടറേറ്റ് മൈതാനിയിലേക്ക് ഷോമാറ്റിയതെന്നും അദ്ദേഹം പറഞ്ഞു. ബുക്ക് മൈ ഷോ വഴി ഓൺലൈൻ ടിക്കറ്റ് സംവിധാനമൊരുക്കിയിട്ടുണ്ട്. പരിപാടിയുടെ ദിവസം സ്പോട്ട് ടിക്കറ്റും ലഭ്യമാണ്. പോഗ്രാം കോർഡിനേറ്റർമാരായ രഞ്ജൻ മാത്യു, സാജു മണ്ഡപത്തിൽ, ബിജു പേണ്ടാനത്ത് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Case of rape against the rapper vedan

Tags