കേരള മുഖ്യമന്ത്രിയായി വി ഡി സതീശനെ തെരഞ്ഞെടുക്കണം, പടനയിച്ച പടനായകൻ നാടിനെ നയിക്കട്ടെ: മെഗാ പ്രകടനം ഇന്ന് മമ്പറത്ത്
Updated: May 8, 2026, 09:37 IST
മമ്പറം : പട നയിച്ച പടനായകൻ നാടിനെ നയിക്കട്ടെയെന്ന മുദ്രാവാക്യവുമായി കേരള മുഖ്യമന്ത്രിയായി പ്രതിപക്ഷ നേതാവ് വി ഡി സതീശനെ തെരഞ്ഞെടുക്കണമെന്ന് ആവശ്യപെട്ട് ധർമ്മടം മണ്ഡലത്തിലെ കോൺഗ്രസ് പ്രവർത്തകർ ഇന്ന് മെഗാ പ്രകടനം നടത്തും. വൈകിട്ട് ആറു മണിക്കാണ് മെഗാ പ്രകടനം നടക്കുക.
കണ്ണൂർ ജില്ലയിലെ ഇരിക്കൂർ പഴയങ്ങാടി എന്നിവടങ്ങളിൽ വിഡി സതീശന് അനുകൂലമായി ഇന്നലെ വൈകിട്ട് പ്രകടനം നടന്നിരുന്നു നൂറ് കണക്കിനാളുകൾ പങ്കെടുത്തു. കോൺഗ്രസ് മുഖ്യമന്ത്രിയാരാകണമെന്ന കാര്യം ഹൈക്കമാൻഡ് പ്രഖ്യാപിക്കും. എഐസിസി ചുമതലയുള്ള ദീപദാസ് മുൻഷി ഇന്ന് കേരളത്തിലെത്തി നിയുക്ത എം എൽ എമാരുടെ അഭിപ്രായം തേടിയിരുന്നു.
.jpg)

