പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നയിക്കുന്ന തീരദേശ സംരക്ഷണ ജാഥയ്ക്ക് കണ്ണൂരിൽ സ്വീകരണം നൽകും


കണ്ണൂർ : പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന തീരദേശ സമര ജാഥക്ക് കണ്ണൂരിൽ ഉജ്വല സ്വീകരണം ഒരുക്കുന്നതിന് കണ്ണൂർ, അഴിക്കോട് ,കല്യാശ്ശേരി, പയ്യന്നൂർ മണ്ഡലങ്ങളിലെ യു. ഡി. എഫ് നേതൃയോഗം വിപുലമായ പരിപാടികൾ ആവിഷ്ക്കരിച്ചു. ഇതിൻ്റെ ഭാഗമായി ഏപ്രിൽ 11 ന് വൈകിട്ട് 3 മണിക്ക് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉൽഘാടനം ചെയ്യുന്ന "കടൽ സംരക്ഷണ സമര പ്രഖ്യാപന " കൺവെൻഷൻ
കണ്ണൂർ ഡി.സി സി ഓഫീസിൽ നടക്കുന്നതാണ്.
പരിപാടിയുടെ മുന്നോടിയായി പാലക്കോട്, പുതിയങ്ങാടി, മാട്ടൂൽ എന്നീ തിരദ്ദേശ മേഖലകൾ കേന്ദ്രീകരിച്ച് ഏപ്രീൽ 15 ന് 3 മണിക്ക് പഴങ്ങാടിയിലും, അഴീക്കൽ, നീർക്കടവ് എന്നീ തീരദേശങ്ങൾ കേന്ദ്രീകരിച്ച് ഏപ്രിൽ 15 ന് '4 മണിക്ക് വൻകുളത്ത് വയലിലും, കണ്ണൂർ സിറ്റി, ആയിക്കര , തയ്യിൽ, ഏഴര , കടലായി എന്നീ തീരദേശ മേഖല കേന്ദ്രീകരിച്ച് ഏപ്രീൽ 12 ന് 4 മണിക്ക്കണ്ണൂർആയിക്കരയിലും പ്രവർത്തകരുടെയും മത്സ്യ തൊഴിലാളികളുടെയും തീരദേശത്തെ തൊഴിലാളികളുടെയും പ്രത്യേക സംഗമങ്ങൾ സംഘടിപ്പിക്കും.

കല്യാശ്ശേരി, അഴിക്കോട് കണ്ണൂർ മണ്ഡലം യു.ഡി.എഫ് കമ്മിറ്റികളാണ് യഥാക്രമം സംഗമങ്ങൾ വിളിച്ചു ചേർക്കുക. യോഗത്തിൽ ജില്ലാ യു.ഡി.എഫ് ചെയർമാൻ പി.ടി. മാത്യു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കൺവീനർ അഡ്വ. അബ്ദുൾ കരീം ചേലേരി സ്വാഗതം പറഞ്ഞു.
ഡി.സി.സി പ്രസിഡണ്ട് അഡ്വ. മാർട്ടിൻ ജോർജ് സമര പരിപാടികൾ വിശദീകരിച്ചു.
അഡ്വ. എം.പി മുഹമ്മദലി, റിജിൽ മാക്കുറ്റി, അഡ്വ. ടി.ഒ. മോഹനനൻ, സുരേഷ് ബാബു എളയാവൂർ,ബി.കെ.അഹമ്മദ്, സി.വി സന്തോഷ്, കെ. പ്രമോദ്, എം..എ കരീം, സി. സമീർ, പി.സി അഹമ്മദ് കുട്ടി,എസ്.കെ പി സക്കരിയ , സുനിൽ പ്രകാശ്, സി.പി റഷീദ്, രാഹുൽകായക്കൂൽ,കല്ലിക്കോടൻ രാഗേഷ്, സി.എം ഗോപിനാഥൻ, സിദ്ധീഖ് പുന്നക്കൽ, പി.എം. മുഹമ്മദ് കുഞ്ഞി, കെ.പി റസ്സാക്ക്, കെ. ബാലകൃഷ്ണൻ, എ.ടി നിഷാന്ത്, എൻ.കെ മായൻ, ബലറാംകണ്ണപ്പുരം., എൻ. എ ഗഫൂർ, കൊളേക്കര മുസ്തഫ, പി.സി.അമീനുള്ള ,ടി.കെ.അജിത്ത്, തുടങ്ങിയവർ പ്രസംഗിച്ചു.