മോറാഴ ഗ്രാമീണ വായനശാല & ഗ്രന്ഥാലയത്തിന്റെ 'വായനാങ്കണം' പരിപാടി ശ്രദ്ധേയമാകുന്നു

The 'Vayananganam' program by Morazha Rural Reading Room & Library is gaining attention.

മോറാഴ : മോറാഴ ഗ്രാമീണ വായനശാല &ഗ്രന്ഥാലയത്തിന്റെ 'വായനാങ്കണം'  പുസ്തക പരിചയം പരിപാടി ജനപങ്കാളിത്തം കൊണ്ടും അവതരണ മികവ് കൊണ്ടും ശ്രദ്ധേയമാകുന്നു. പരിപാടിയുടെ മൂന്നാമത്തെ അവതരണത്തിൽ ഗോകുൽ കെ. പി. 'ജീവദായനി' എന്ന പുസ്തകം പരിചയപ്പെടുത്തി.കഴിഞ്ഞദിവസം  കെ പി പ്രമോദിന്റെ വീട്ടാങ്കണത്തിൽ നടന്ന പരിപാടിയിൽ നിരവധി ആളുകളാണ്  ശ്രോതാക്കളായി എത്തിയത്. പരിപാടിയിൽ   പ്രസിഡണ്ട്‌ കെ പി പത്മനാഭൻ അധ്യക്ഷനായി.

വിദ്യ പി ആർ,മൈക്കീൽ ജനാർദ്ദനൻ, എ ബാലകൃഷ്ണൻ മാസ്റ്റർ, വനജ കെ, പി ലക്ഷ്മി ടീച്ചർ എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. കെ പി പ്രമോദ് സ്വാഗതവും, ഗ്രന്ഥാലയം ലൈബ്രേറിയൻ എ ജലജ നന്ദിയും പറഞ്ഞു. വായനയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ചു വരുന്ന വായനാങ്കണത്തിന്റെ തുടർ പരിപാടികൾ എല്ലാം ഞായറാഴ്ചയും ഗ്രന്ഥാലയം പരിധിയിലെ വിവിധ വീടുകൾ കേന്ദ്രീകരിച്ച്  സംഘടിപ്പിക്കാനാണ് ഗ്രന്ഥാലയം പ്രവർത്തക സമിതിയുടെ തീരുമാനം. പുസ്തകം പരിചയപ്പെടുത്താൻ താല്പര്യമുള്ളവർ പ്രോഗ്രാം കോഡിനേറ്റർ എ ബാലകൃഷ്ണൻ മാസ്റ്ററെ ബന്ധപ്പെടുക. ഫോൺ : 94461 67604.

Tags