വയലാർ അനുസ്മരണവും നാടക ഗാനാലപന മത്സരവും 27 ന്
കടമ്പൂർ: കടമ്പൂരിൽ ഡിസംബറിൽ നടക്കുന്ന രണ്ടാമത് കല നാടകോത്സവത്തിന്റെ ഭാഗമായി വയലാർ അനുസ്മരണ ദിനത്തോടനുബന്ധിച്ച് എടക്കാട് ടൗണിൽ ഒക്ടോബർ 27ന് വയലാർ അനുസ്മരണവും നാടക ഗാനാലാപന മത്സരവും സംഘടിപ്പിക്കുന്നു.കടമ്പൂർ,മുഴപ്പിലങ്ങാട്,പെരളശ്ശേരി,ചെമ്പിലോട് പഞ്ചായത്തുകളിലെയും കണ്ണൂർ കോർപ്പറേഷനിലെ എടക്കാട് സോണൽ പരിധിയിലെയും മത്സരാർത്ഥികൾക്ക് ഈ മത്സരത്തിൽ പങ്കെടുക്കാം.
വിജയികൾക്ക് ക്യാഷ് പ്രൈസും മൊമെൻ്റായും സമ്മാനമായി നൽകും.ഒന്നാം സ്ഥാനത്തിന് 5,000 രൂപയും,രണ്ടാം സ്ഥാനത്തിന് 3,000 രൂപയും,മൂന്നാം സ്ഥാനത്തിന് 2,000 രൂപയും മൊമെന്റോകൾക്കൊപ്പം ലഭിക്കും.ആദ്യം പേര് നൽകുന്ന 30 പേർക്ക് മാത്രമായിരിക്കും മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കുക. പങ്കെടുക്കാൻ താല്പര്യമുള്ളവർ ഒക്ടോബർ 20-നകം പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി പത്മനാഭൻ സി.എ.(8123565700), ജയരാജ് മാസ്റ്റർ (9747176524) എന്നിവരുമായി ബന്ധപ്പെടണം
.jpg)


