'ജയിക്കണം ഭരിക്കണം' ; എൽ ഡി എഫ് സ്ഥാനാർത്ഥി രാമചന്ദ്രൻ കടന്നപ്പള്ളിയെ ആശിർവദിച്ച് വാണിദാസ് എളയാവൂർ

'We must win and rule'; Vanidas Elayavoor blesses LDF candidate Ramachandran Kadannappally

അത്യന്തം വികാരനിർഭരമായിരുന്ന കൂടികാഴ്ചയിൽ ഒരു റോസാ പൂവ് നൽകിയാണ് സൗഹൃദം പങ്കിട്ടത്. ചിരപുരാതനബന്ധമായിരുന്നു നമ്മൾ തമ്മിലെന്ന് വാണിദാസും  ഗുരു ശിഷ്യ ബന്ധമെന്ന് കടന്നപ്പള്ളിയും പറഞ്ഞു.

 കണ്ണൂർ : കണ്ണൂര്‍ നിയോജക മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി രാമചന്ദ്രന്‍ കടന്നപ്പള്ളി തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാ​ഗമായി പ്രഭാഷകനും വാഗ്മിയുമായ വാണിദാസ് എളയാവൂരിനെ സന്ദർശിച്ചു. എളയാവൂരിലെ കൃഷ്ണപുരം വീട്ടിലെത്തിയ കടന്നപ്പള്ളിയോട് 'ജയിക്കണം ഭരിക്കണം' എന്ന് വാണിദാസ് ആശിർവദിച്ചു.

അത്യന്തം വികാരനിർഭരമായിരുന്ന കൂടികാഴ്ചയിൽ ഒരു റോസാ പൂവ് നൽകിയാണ് സൗഹൃദം പങ്കിട്ടത്. ചിരപുരാതനബന്ധമായിരുന്നു നമ്മൾ തമ്മിലെന്ന് വാണിദാസും  ഗുരു ശിഷ്യ ബന്ധമെന്ന് കടന്നപ്പള്ളിയും പറഞ്ഞു.

'പാമ്പൻ മാധവേട്ടനും വാണിദാസും ഒരു കാലത്ത് നാഷണൽ കോൺഗ്രസിൻ്റെ ചൈതന്യമായിരുന്നു. വാണിദാസ് എളയാവൂരിൻ്റെ ക്ലാസ് കേൾക്കുക ഒരനുഭവമായിരുന്നു. ഇന്നതൊക്കെ കോൺഗ്രസുകാരോട് പറഞ്ഞാൽ മനസിലാവുമോ..' ഇരുവരുടെയും ചർച്ചകളിൽ പഴയകാല ഓർമ്മകൾ നിറഞ്ഞു നിന്നു.

Tags