വള്ളിത്തോട് പിക്കപ്പ് ജീപ്പ് ഇടിച്ചു പരുക്കേറ്റ മധ്യവയസ്ക്കൻ മരണമടഞ്ഞു

Middle-aged man dies after being hit by pickup jeep in Vallithodu

ഇരിട്ടി: വള്ളിത്തോട് പിക്കപ്പ് ജീപ്പ് ഇടിച്ച് പരിക്കേറ്റ മീത്തലെ പുന്നാട് സ്വദേശി മരിച്ചു. മീത്തലെ പുന്നാട് സ്വദേശി എൻ ബാലഗോപാലനാണ്(52)മരിച്ചത്. തൊഴിലാളിയായ ബാലഗോപാലൻ ജോലിക്കിടെ അമിതവേഗതിയിൽ എത്തിയ പിക്കപ്പ് ജീപ്പ് ഇടിക്കുകയായിരുന്നു.

ഇന്ന് രാവിലെ 10. 30ഓടെയായിരുന്നു അപകടം. ഗുരുതരമായി പരുക്കേറ്റ ഇദ്ദേഹത്തെനാട്ടുകാർ ആശുപത്രിയിലെത്തിച്ചുവെങ്കിലും ചികിത്സയ്ക്കിടെ മരണമടയുകയായിരുന്നു.ഭാര്യ: ഗീത. മക്കൾ: ഗോകുൽ, നന്ദഗോപാൽ.

Tags