കൂത്തുപറമ്പ്വലിയ വെളിച്ചത്ത് അംഗനവാടി കുട്ടികൾ നേരിടുന്ന പൊടിശല്യം പരിഹരിക്കാൻ നടപടികളുമായി ബാലാവകാശ കമ്മീഷൻ

The Child Rights Commission is taking steps to address the dust nuisance faced by children at the Koothuparamba Valiya Velicham Anganwadi.

കണ്ണൂർ : കൂത്തുപറമ്പ് വലിയ വെളിച്ചത്ത് വ്യവസായ പാർക്കിനോട് അടുത്തുനിൽക്കുന്ന അംഗനവാടിയിൽ കുട്ടികൾ വലിയതോതിൽ പൊടിശല്യം നേരിടുന്നതായുള്ള പരാതിയിൽ ഇടപെട്ട് ബാലാവകാശ സംരക്ഷണ കമ്മീഷൻ.  

ഗ്രാമപഞ്ചായത്തും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ഹാജരായെങ്കിലും  ഇക്കാര്യത്തിൽ തുടർനടപടികൾ ആവശ്യമുണ്ട് എന്നാണ് കമ്മീഷൻ  കാണുന്നതെന്നും  അതിനാൽ സംഭവസ്ഥലം സന്ദർശിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും  ചെയർപേഴ്സൺ കെ വി മനോജ് കുമാർ അറിയിച്ചു. അംഗനവാടിയിലെ കുട്ടികൾക്ക് പ്രയാസം ഉണ്ടാവാത്ത തരത്തിൽ നടപടികൾ സ്വീകരിക്കണമെന്ന് ഗ്രാമപഞ്ചായത്തിന് കമ്മീഷൻ നിർദ്ദേശം നൽകി.

മുട്ടം-ബെരിക്ക- പെരിങ്ങാടി റോഡിൽ വെള്ളക്കെട്ട് ഉണ്ടായി കുട്ടികൾക്ക് നടന്നു പോകാൻ പറ്റാത്ത സാഹചര്യത്തിലും കമ്മീഷൻ ഇടപെട്ടു. വെള്ളക്കെട്ട് ഉണ്ടാകുന്ന സാഹചര്യം പരിഹരിച്ചെന്ന് കരാറുകാരൻ അറിയിച്ചു. റോഡിൻ്റെ നിർമാണ പ്രവർത്തനം ദ്രുതഗതിയിൽ പൂർത്തീകരിക്കാനുള്ള നിർദ്ദേശവും കമ്മീഷൻ നൽകി.

സിറ്റിങ്ങിൽ വന്ന 30 പരാതികളിൽ 21 എണ്ണം പരിഹരിച്ചു. ബാക്കിയുള്ള പരാതികളിൽ പരിശോധന നടത്തി തുടർനടപടികൾ സ്വീകരിക്കാനും ഉത്തരവ് നൽകാനുമായി മാറ്റിവച്ചു.

Tags