വളപട്ടണത്ത് കുടുംബാംഗങ്ങൾക്കൊപ്പം കാറിൽ സഞ്ചരിക്കവെ ഗതാഗത കുരുക്കിനിടെ കാർ നിർത്തി മധ്യവയസ്ക്കൻ പുഴയിൽ ചാടി

A middle-aged man, who was traveling with his family in Valapattanam, stopped his car in a traffic jam and jumped into the river.


കണ്ണൂർ: വളപട്ടണം പാലത്തിൽ നിന്നും ഗതാഗത കുരുക്കിൽ നിർത്തിയ കാറിൽ നിന്നും കുടുംബാംഗങ്ങൾക്കൊപ്പം സഞ്ചരിക്കുകയായിരുന്ന മധ്യവയസ്ക്കൻ ഇറങ്ങി ചാടി. ഇന്ന് വൈകീട്ടാണ് സംഭവം. ഹൈവേ പാലത്തിനടുത്ത് കാർ ട്രാഫിക് ജാമിൽ കുടുങ്ങിയപ്പോഴാണ് കാറിലുണ്ടായിരുന്ന കീച്ചേരി സ്വദേശി ഗോപിനാഥാ (54) ണ് പുഴയിൽ ചാടിയത്.

ഈ സമയം ഇദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങൾ കാറിലുണ്ടായിരുന്നു. അവർക്ക് തടയാൻ കഴിയുന്നതിന് മുൻപ് തന്നെ ഗോപിനാഥ് പാലത്തിൻ്റെ കൈവരി മറികടന്ന് മറിപുഴയിൽ ചാടുകയായിരുന്നു നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കണ്ണൂരിൽ നിന്നും ഫയർഫോഴ്സും വളപട്ടണം പൊലിസും സ്ഥലത്തെത്തി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല മലയോര മേഖലയിൽ ഉരുൾപൊട്ടിയതിനാൽ ശക്തമായ മലവെള്ളപാച്ചിലും അടിയൊഴുക്കുംപുഴയിലുണ്ട്. അതുകൊണ്ടുതന്നെ പുഴയിൽ കാണാതായ ഗോപിനാഥന് വേണ്ടിയുള്ള തെരച്ചിൽ ദുഷ്കരമായിരിക്കുകയാണ്.

Tags