കാട്ടാമ്പള്ളിയിൽ മുൻവിരോധത്തിലുണ്ടാവാക്ക് തർക്കത്തിനിടെ കുത്തേറ്റ യുവാവിനെ ആശുപത്രിയിൽ കൊണ്ടുപോകും വഴി കാർ ഇടിച്ച് അപായപ്പെടുത്താൻ ശ്രമം:വളപട്ടണം പൊലിസ് കേസെടുത്തു

കാട്ടാമ്പള്ളിയിൽ മുൻവിരോധത്തിലുണ്ടാവാക്ക് തർക്കത്തിനിടെ കുത്തേറ്റ യുവാവിനെ ആശുപത്രിയിൽ കൊണ്ടുപോകും വഴി കാർ ഇടിച്ച് അപായപ്പെടുത്താൻ ശ്രമം:വളപട്ടണം പൊലിസ് കേസെടുത്തു
A youth who was stabbed during a dispute over a previous enmity in Kattampally was being taken to the hospital and was hit by a car, attempting to endanger it: Valapattanam police have registered a case.

വളപട്ടണം : മുൻവിരോധത്തിലുണ്ടാവാക്ക് തർക്കത്തിനിടെ യുവാവിനു കുത്തേറ്റു. ബൈക്കിൽ ആശുപത്രിയിൽ കൊണ്ടുപോകും വഴി കാറിടിച്ച് കൊലപ്പെടുത്താനും ശ്രമം. ഇന്നലെ രാത്രി 10.30 മണിയോടെ കാട്ടാമ്പള്ളിക്കടുത്താണ് സംഭവം. തളിപ്പറമ്പ കുറുമാത്തൂർ കൊയ്യം ഗവ. ഹൈസ്കൂളിന് സമീപത്തെ അഷറഫിനാണ് കുത്തേറ്റത് സുഹൃത്ത് നാറാത്ത് സ്വദേശി മുസമ്മലിനെ ആക്രമിക്കുകയും ചെയ്തു. വാക് തർക്കത്തിനിടെ കാട്ടാമ്പള്ളിയിലെ ശുഹൈബ്, ജംഷീർ എന്നിവരാണ് ആക്രമിച്ചതെന്ന് പറയുന്നു. 

tRootC1469263">

ചെവിക്ക് സമീപത്തായി കഴുത്തിന്കുത്തേറ്റ അഷറഫിനെ ബൈക്കിൽ ആശുപത്രിയിൽ കൊണ്ടുപോകുന്ന വഴി ആക്രമിച്ച പ്രതികൾ കാർ ഇടിച്ച് അപായപ്പെടുത്താനും ശ്രമിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വളപട്ടണം പൊലീസ് കുത്തേറ്റ അഷറഫിനെ ജില്ലാ ആശുപത്രിയിലും തുടർന്ന് പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. നാറാത്ത് സ്വദേശിയായ മുസമ്മലുമായുണ്ടായ ചില പ്രശ്നങ്ങളെ തുടർന്നുണ്ടായ വാക് തർക്കമാണ് കത്തി കുത്തിൽ കലാശിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണമാരംഭിച്ചു.
 
Tags