വടക്കില്ലും ഗോവിന്ദൻ നമ്പൂതിരി സ്മാരക അവാർഡ് അമ്പലത്തറ കുഞ്ഞികൃഷ്ണന്
കണ്ണൂർ : സ്വാതന്ത്ര്യ സമര സേനാനിയും കമ്യുണിസ്റ്റ് കർഷകപ്രസ്ഥാനത്തിൻ്റെ പോരാളിയുമായിരുന്ന വടക്കില്ലം ഗോവിന്ദൻ നമ്പൂതിരിയുടെ സ്മരണാർത്ഥം കുടുംബാംഗങ്ങൾ നൽകുന്ന പുരസ്കാരം ഈ വർഷം എൻഡോസൾ ഫാൻ വിരുദ്ധ സമര പോരാളിയായ അമ്പലത്തറ കുഞ്ഞികൃഷ്ണന് നൽകുമെന്ന് സംഘാടക സമിതി ഭാരവാഹികൾ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
സംഭവ ബഹുലമായ പൊതുജീവിതത്തിന് ഉടമയാണ്.അമ്പലത്തറ കുഞ്ഞികൃഷ്ണൻ ' അഞ്ച് പതിറ്റാണ്ടിൻ്റെ സമരജീവിതമാണ്. അമ്പലത്തറ യുടെ തെന്ന് ജൂറി അംഗങ്ങളായ വി.എസ്. അനിൽകുമാർ പത്മനാഭൻബ്ളാത്തൂർ, വി. ആയിഷാബീവി എന്നിവർ വിലയിരുത്തി. നവംബർ 17 ന് രാവിലെ 10 മണിക്ക് പുറച്ചേരിയിലെ വീട്ടുമുറ്റത്ത് വെച്ച് നടക്കുന്ന അനുസ്മരണ സമ്മേളനം സി.പി.ഐ ദേശീയ എക്സിക്യൂട്ടീവ് അംഗം അഡ്വ. കെ. പ്രകാശ് ബാബു ഉദ്ഘാടനം ചെയ്യും.
എഴുത്തുകാരൻ അംബികാസുതൻ മാങ്ങാട് അവാർഡ് സമർപ്പിക്കും. വാർത്താ സമ്മേളനത്തിൽ സ്മാരക സമിതി ഭാരവാഹികളായ മാധവൻ പുറച്ചേരി, വി.ഇപരമേശ്വൻ, ജൂറി അംഗം പത്മനാഭൻബ്ളാത്തൂർ എന്നിവർ പങ്കെടുത്തു.