പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണനും തെരഞ്ഞെടുപ്പ് കളത്തിലിറങ്ങുന്നു

v kunhikrishnan


കണ്ണൂ​ര്‍: പ​യ്യ​ന്നൂ​രി​ൽ എൽ. ഡി. എഫ് സ്ഥാനാർത്ഥിയും സിറ്റിങ് എം.എൽ.എയുമായ ടി.​ഐ.​മ​ധു​സൂ​ദ​നെ​തി​രെ മ​ത്സ​രി​ക്കു​മെ​ന്ന് മു​ൻ സി​പി​എം ജി​ല്ലാ ക​മ്മി​റ്റി അം​ഗം വി.​കു​ഞ്ഞി​കൃ​ഷ്ണ​ൻ മാധ്യമങ്ങളോട് പറഞ്ഞു.ത​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വം തി​ങ്ക​ളാ​ഴ്ച രാ​വി​ലെ പ​ത്തി​ന് പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

tRootC1469263">

ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ടി.​ഐ.​മ​ധു​സൂ​ദ​ൻ മി​ക​ച്ച ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് മ​ണ്ഡ​ല​ത്തി​ൽ നി​ന്ന് വി​ജ​യി​ച്ച​ത്. അ​തേ​സ​മ​യം കു​ഞ്ഞി​കൃ​ഷ്ണ​ന് പി​ന്തു​ണ ന​ൽ​കു​ന്ന കാ​ര്യ​ത്തി​ൽ യൂത്ത് കോ​ൺ​ഗ്ര​സി​ൽ അഭിപ്രായ ഭി​ന്ന​ത രൂ​ക്ഷ​മാ​യി. കു​ഞ്ഞി​കൃ​ഷ്ണ​ൻ സ്ഥാ​നാ​ർ​ഥി​യാ​യാ​ൽ എ​തി​ർ​ക്കു​മെ​ന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ജം​ഷീ​ർ പ​ള്ളി​വ​യ​ൽ വ്യ​ക്ത​മാ​ക്കി.

പ​യ്യ​ന്നൂ​രി​ൽ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി ത​ന്നെ വേ​ണ​മെ​ന്നാ​ണ് യൂ​ത്ത് കോ​ൺ​ഗ്ര​സി​ന്‍റെ ആ​വ​ശ്യം. ധ​ന​രാ​ജ് ര​ക്ത​സാ​ക്ഷി ഫ​ണ്ട് ത​ട്ടി​പ്പ്, ഏ​രി​യാ ക​മ്മി​റ്റി ഓ​ഫീ​സ് നി​ർ​മാ​ണ ഫ​ണ്ട് വ​ക​മാ​റ്റ​ൽ, 2021ലെ ​തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ണ്ടി​ലെ തി​രി​മ​റി. തു​ട​ങ്ങി​യ ആ​രോ​പ​ണ​ങ്ങ​ൾ കു​ഞ്ഞി​കൃ​ഷ്ണ​ൻ ഉ​ന്ന​യി​ച്ചി​രു​ന്നു.തു​ട​ർ​ന്ന് അ​ദ്ദേ​ഹ​ത്തെ പാ​ർ​ട്ടി പു​റ​ത്താ​ക്കു​ക​യാ​യി​രു​ന്നു. അ​തേ​സ​മ​യം പ​യ്യ​ന്നൂ​രി​ൽ പ്ര​ത്യേ​ക ശ്ര​ദ്ധ​വേ​ണ​മെ​ന്നാ​ണ് 
സി.പി.എം കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ തീ​രു​മാ​നം.

Tags