പയ്യന്നൂരിൽ വി.കുഞ്ഞികൃഷ്ണന്‍റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പൊളിച്ചുമാറ്റി
Mar 21, 2026, 16:10 IST
കണ്ണൂർ: രക്തസാക്ഷി ഫണ്ട് തട്ടിപ്പ് പുറത്ത് കൊണ്ട് വന്നതിന് പിന്നാലെ സിപിഎമ്മിൽ നിന്നും പുറത്താക്കിയ വി. കുഞ്ഞികൃഷ്ണന്‍റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പൊളിച്ചുമാറ്റി. പയ്യന്നൂരിൽ സ്വതന്ത്ര സ്ഥാനാർഥിയായാണ് കുഞ്ഞികൃഷ്ണൻ മത്സരിക്കുന്നത്. സ്ഥലമുടമയുടെ നിർദേശപ്രകാരം കുഞ്ഞികൃഷ്ണനെ അനുകൂലിക്കുന്നവർ തന്നെയാണ് ഓഫീസ് പൊളിച്ചത്.
അതേസമയം സ്ഥലം ഉടമയെ സിപിഎം ഭീഷണിപ്പെടുത്തിയെന്ന് കുഞ്ഞികൃഷ്ണൻ ആരോപിച്ചു.പയ്യന്നൂർ കോത്തായി മുക്കിലാണ് താൽക്കാലിക ഓഫീസ് നിർമിച്ചിരുന്നത്. ശനിയാഴ്ച രാവിലെ നിർമാണം തുടങ്ങി ഉച്ചയോടെ പൂർത്തിയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഓഫീസ് പൊളിച്ചുമാറ്റണമെന്ന് സ്ഥലം ഉടമ ആവശ്യപ്പെട്ടത്.
.jpg)


