സിപിഎമ്മിൻ്റെ അഴിമതിക്കെതിരെ പോരാട്ടം തുടരും: നടന്നത് ഒരു കോടിയിലേറെ രൂപയുടെ തട്ടിപ്പ്,തെളിവുകൾ ഇനിയും പുറത്തുവിടുമെന്ന് യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി വി. കുഞ്ഞികൃഷ്ണൻ

The fight against CPM's corruption will continue: A fraud of more than one crore rupees took place, and evidence will be released, says UDF independent candidate V. Kunhikrishnan


കണ്ണൂർ: പയ്യന്നൂരിലെ രക്തസാക്ഷി ധനാപഹരണം നേരത്തെ തന്നെ പാർട്ടിയുടെ ശ്രദ്ധയിൽപെടുത്തിയിരുന്നുവെന്ന് പയ്യന്നൂരിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിവി കുഞ്ഞിക്കൃഷ്ണൻ കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഒരു കോടി രൂപയ്ക്കടുത്ത് വെട്ടിപ്പ് നടത്തിയെന്നും വി. കുഞ്ഞിക്കൃഷ്ണൻ ആരോപിച്ചു .ധനരാജ് ഫണ്ടിൽ നിന്ന് 40 ലക്ഷം രൂപ വക മാറ്റി. ഇതിൽ 25 ലക്ഷം മാത്രമാണ് തിരിച്ചുവന്നത്. 15 ലക്ഷം ഏരിയ കമ്മിറ്റിയിലേക്ക് പോയിയെന്നും വി. കുഞ്ഞിക്കൃഷ്ണൻ വ്യക്തമാക്കി. ഇതു ഏരിയ കമ്മിറ്റിയുടെ കണക്കിലില്ല.

ധനരാജ് രക്തസാക്ഷി ഫണ്ടിൽ നിന്ന് സ്വകാര്യ അക്കൗണ്ടിലേക്ക് ലക്ഷങ്ങൾ മാറ്റിയതിന്റെ തെളിവുകൾ പുറത്ത് വന്നിട്ടുണ്ട്. 40 ലക്ഷം രൂപയാണ് സിപിഎം പയ്യന്നൂർ ഏരിയ സെക്രട്ടറിമാരായിരുന്ന ടി.ഐ മധുസൂദനന്റെയും കെ പി മധുവിന്റെയും പേരിലേക്ക് മാറ്റിയത്. ധനാപഹരണത്തിന്റ കൂടുതൽ തെളിവുകൾ ഇനിയും പുറത്തുവിടുമെന്നും വി കുഞ്ഞികൃഷ്ണൻ പറഞ്ഞു.2016 മുതലുള്ള ധനരാജ് കുടുംബ സഹായ നിധിയിലെ പണമിടപാട് രേഖകളാണ് പുറത്തുവന്നത്. ആ വർഷം നവംബർ 13 ന് 63 ലക്ഷത്തിലധികം തുക ഉണ്ടായിരുന്ന സഹായ നിധിയിൽ നിന്ന് 40 ലക്ഷം രൂപ സ്ഥിര നിക്ഷേപമാക്കി മാറ്റി. പയ്യന്നൂർ സഹകരണ ബാങ്കിലും റെയിൽവേ ഗേറ്റ് ബ്രാഞ്ചിലുമായി പണം നിക്ഷേപിച്ചത് ടി ഐ മധുസൂദനന്റെയും കെ പി മധുവിന്റെയും പേരിലാണ്. മൂന്ന് വർഷമാണ് 40 ലക്ഷം രൂപ സ്ഥിര നിക്ഷേപം ഇട്ടത്. 

പാർട്ടിയിൽ ഇത്‌ ചർച്ചയായതോടെ 25 ലക്ഷം രൂപ സഹായനിധിയിലേക്ക് തിരിച്ചു നൽകി. 15 ലക്ഷം ഏരിയ കമ്മിറ്റിയുടെ അക്കൗണ്ടിലേക്കും. പലിശ സ്വന്തമായി കൈ പറ്റുകയായിരുന്നു.അതേസമയം നോട്ടുനിരോധനം മൂലമുണ്ടായ പണം ഇടപാട് പ്രതിസന്ധി മറികടക്കാനാണ് അക്കാലത്ത് പല അക്കൗണ്ടുകൾ ഉപയോഗിച്ചതെന്നാണ് സിപിഎം ഏരിയ കമ്മിറ്റിയുടെ വിശദീകരണം തെറ്റാണ്.നോട്ട് നിരോധനം പ്രതിസന്ധി ഉണ്ടാക്കിയ കാലത്തല്ല പണമിടപാട് നടന്നതെന്നും വി. കുഞ്ഞികൃഷ്ണൻ പറഞ്ഞു. തൻ്റെ പോരാട്ടം തുടരാൻ തന്നെയാണ് തീരുമാനം തെരഞ്ഞെടുപ്പ് പ്രചാരണം അതിശക്തമായി തുടരും പ്രചാരണത്തിൽ സി.പി.എം തടസങ്ങളുണ്ടാക്കുന്നതിനെ തരണം ചെയ്യുമെന്ന് വി. കുഞ്ഞി കൃഷ്‌ണൻ പറഞ്ഞു.