ഉസ്‌താദ് സലീം ഫൈസി ഇർഫാനി ആണ്ട് അനുസ്മരണവും ജലാലിയ്യ റാത്തീബ് വാർഷികവും സെപ്റ്റംബർ 2 ന ഉളിയിൽ തുടങ്ങും
കണ്ണൂർ: പ്രമുഖ പണ്ഡിതനും അൽ ഹിദായ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയുടെ സ്ഥാപകനുമായ മർഹൂം ഉസ്‌താദ് മുഹമ്മദ് സലീം ഫൈസി ഇർഫാനിയുടെ 5-ാം ആണ്ട് അനുസ്മരണവും ജലാലിയ്യ റാത്തീബ് വാർഷികവും സെപ്റ്റംബർ 2, 3, 4 (ബുധൻ, വ്യാഴം, വെള്ളി) തീയതികളിൽ ഉളിയിൽ അൽ ഹിദായ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി കാമ്പസിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രണ്ടിന് വൈകുന്നേരം അഞ്ച് മണിക്ക് സയ്യിദ് അസ്ലം തങ്ങൾ അൽ മശ്ഹൂർ പതാക ഉയർത്തുന്നതോടെ പരിപാടികൾക്ക് തുടക്കമാകും. രാത്രി 7:30-ന് അൽ ഹാഫിള് അൻവർ മന്നാനി തൊടുപുഴ മുഖ്യപ്രഭാഷണം നടത്തും.
വ്യാഴാഴ്‌ച നടക്കുന്ന ജലാലിയ്യ റാത്തീബ് വാർഷിക സംഗമം സമസ്‌ത സെക്രട്ടറി ശൈഖുനാ എം.ടി. അബ്ദുള്ള മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും. സയ്യിദ് മാനു തങ്ങൾ വെള്ളൂർ റാത്തീബിനും ശൈഖുനാ ചെറുമോത്ത് ഉസ്‌താദ് പ്രാർത്ഥനയ്ക്കും നേതൃത്വം നൽകും.സമാപന ദിവസമായ വെള്ളിയാഴ്‌ച ഖത്തുൽ ഖുർആൻ ദുആയും മദീന പാഷൻ മൗലിദ് സദസ്സും നടക്കും. ശൈഖുനാ അബ്ദുൽ മജീദ് ബാഖവി ഖത്തുൽ ഖുർആൻ ദുആ നിർവഹിക്കും. ഹാഫിള് ശക്കീർ ഹൈതമി കിച്ചേരി മദ്ഹ് പ്രഭാഷണം നടത്തും. മൗലിദ് പാരായണത്തിനും സമാപന പ്രാർത്ഥനയ്ക്കും സയ്യിദ് അബ്ദുൽ ഖാദിർ ഫൈസി പട്ടാമ്പി നേതൃത്വം നൽകും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സംഗമത്തിൽ പ്രമുഖ സാദാത്തുക്കളും മത-സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ ഭാരവാഹികളായ ഹാഫിള് മുഹമ്മദ് സിനാൻ നിസാമി വെളിയമ്പ്ര, അബ്ദുൽ റഷീദ് ഫൈസി പൊറോറ, മുഹ്സിൻ മുഹമ്മദ് നിസാമി, മുഹമ്മദ് റാഫി നിസാമി, മമ്മൂട്ടി ഹാജി ഉരുവച്ചാൽ തുടങ്ങിയവർ പങ്കെടുത്തു
.jpg)

