ഉരുവച്ചാൽ സ്വദേശിയായ യുവാവ് ദുബായിയിൽ മരണമടഞ്ഞു
മട്ടന്നൂർ: ഉരുവച്ചാൽ സ്വദേശിയായ യുവാവ് ദുബായിൽ മരണമടഞ്ഞു. ബാവോട്ടു പാറ നസീമാ മൻസിൽ നാലകത്ത് ഷംസുദ്ദീനാ (45) ണ് ദുബായിൽ മരണമടഞ്ഞതായി നാട്ടിൽ ലഭിച്ച വിവരം. കുറച്ച് ദിവസം മുമ്പ് താമസ സ്ഥലത്ത് വെച്ച് പെട്ടെന്ന് ഉണ്ടായ അസുഖത്തെ തുടർന്ന് ദുബായിലെ ആശുപത്രിയിൽ ചികിൽസയിൽ കഴിയവെയാണ് ഇന്ന് രാവിലെ മരണപ്പെട്ടത്.
ഇരിട്ടിയിലെ പരേതനായ ഹംസ യുടെ യും നാലകത്ത് സുഹറ യുടെയും മകനാണ്.ഭാര്യ .സി .മൈമൂനത്ത്. മക്കൾ:സിനാൻ. ദിയ(വിദ്യാർത്ഥിനി)സഹോദരങ്ങൾ:ഷമീർ (ഷാർജ )അലി (ദുബൈ )ഷറഫു (ദുബൈ )റയീസ.റഹ്മ്മത്ത് .റസീന.മൂന്ന് മാസം മുമ്പാണ് അവധിക്ക് നാട്ടിൽ എത്തിസ്വന്തം വീടിന്റെ ഗൃഹപ്രവേശനം കഴിഞ്ഞ് അടുത്തിടെയാണ് അവധി കഴിഞ്ഞ് തിരിച്ച് ദുബായിലേക്ക്പോയത്.
ദുബൈ കെ എം സി സി നേതാക്കൾ ഇടപ്പെട്ട് മൃതദേഹം നാളെ നാട്ടിൽ എത്തിക്കും. കരിപ്പൂർ വിമാനത്താവളം വഴി നാട്ടിൽ എത്തുന്ന മൃതദേഹം രാവിലെ 8 മണിയോടെ വീട്ടിലെത്തിക്കും. തുടർന്ന് ബാവോട്ടു പാറ സി എച്ച് സെന്ററിൽ പൊതു ദർശനത്ത് വെക്കും. 9 മണിയോടെ കയനി പള്ളിയിൽ കബറടക്കും.
.jpg)

