മട്ടന്നൂരിൽ ഉറുദു ടീച്ചർ അക്കാദമിക കോംപ്ലക്സ് നടത്തി

Urdu teacher academic complex held in Mattannur
Urdu teacher academic complex held in Mattannur

മട്ടന്നൂർ  : മട്ടന്നൂർ, ഇരിട്ടി, ഇരിക്കൂർ ഉപജില്ലകളുടെ സംയുക്ത ഉറുദു ടീച്ചർ അക്കാദമിക കോംപ്ലക്സ് മട്ടന്നൂർ ഹയർ സെക്കൻഡറി സ്കൂൾ സബർമതി ഹാളിൽ നടത്തി. കോംപ്ലക്സ് മീറ്റിന്റെ ഉദ്ഘാടനം  മട്ടന്നൂർ ഹയർ സെക്കൻഡറി സ്കൂൾ പ്രധാനാധ്യാപകൻ  കെ ശ്രീജിത്ത് കുമാർ നിർവഹിച്ചു.  ജില്ലാ അക്കാദമിക് കോ ഓർഡിനേറ്റർ ഇ സി മുഹമ്മദ് ഷഫീഖ് അധ്യക്ഷനായി. 

tRootC1469263">

അധ്യാപകർക്കുള്ള വിവിധ സെഷനുകൾക്ക് കെ പി റിയാസ്, ഹനീഫ ഇരിക്കൂർ, ഷാജഹാൻ ഇരിട്ടി എന്നിവർ നേതൃത്വം നൽകി. തോലമ്പ്ര യുപി സ്കൂൾ ഉർദു അധ്യാപിക പി ഷൈനയുടെ കവിതാ സമാഹാരം 'സ്വപ്നസഫല്യ'ത്തിന്റെ പകർപ്പ്'  വേദിയിൽ പ്രധാന അധ്യാപകന് കൈമാറി. ഏഷ്യൻ ഇൻ്റർനാഷണൽ യൂണിവേഴ്സിറ്റിയിൽ നിന്നും സോഷ്യൽ വർക്കിൽ ഡോക്ടറേറ്റ് നേടിയ ആർ ജി എം എ യു പി എസ് മലപ്പട്ടം സ്കൂളിലെ കെ ഹബീബുല്ലക്ക് ഉപഹാരം നൽകി. മട്ടന്നൂർ ഉപജില്ലാ സെക്രട്ടറി കെ പി റാഷിദ് നന്ദി പറഞ്ഞു.

Tags