ഉപ്പിലിട്ട എൻ്റെ തൊണ്ണൂറുകൾ: പൊലിസുകാരൻ്റെ ഓട്ടോബയോഗ്രാഫി പുസ്തക പ്രകാശനം നടത്തി


കണ്ണൂർ : കണ്ണപുരം പൊലിസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറായ കെ.ശരത് ബാബു എഴുതിയ "ഉപ്പിലിട്ട എന്റെ തൊണ്ണൂറുകൾ" എന്ന പുസ്തകം കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ നിതിൻരാജ്.പി ഐപിഎസ് പ്രകാശനം ചെയ്തു. ചടങ്ങിൽ കണ്ണപുരം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി. ബാബുമോൻ. കെ.പി.ഒ.എ സംസ്ഥാന നിർവ്വാഹകസമിതി അംഗം പി വി രാജേഷ് , കെ.പി.എ സെക്രട്ടറി വി.സിനീഷ് തുടങ്ങിയവർ പങ്കെടുത്തു. ഫേസ്ബുക്ക് വഴി കൂട്ടുകാരുമൊത്തുള്ള ആത്മബന്ധത്തെയും രഘുവേട്ടന്റെ കല്യാണം തുടങ്ങിയ ചെറു കുറിപ്പുകൾ പോസ്റ്റ് ചെയ്തതിനുശേഷം വലിയ സ്വീകാര്യത ലഭിച്ചിരുന്നു.
tRootC1469263">തുടർന്ന് സുഹൃത്തുക്കൾ അതൊരു പുസ്തകമാക്കി മാറ്റുവാൻ നിർദ്ദേശിച്ചത്തോടെയാണ് 90 കളിലെ ബാല്യത്തിന്റെയും കൗമാരത്തിന്റെയും ഓർമ്മകളിൽ പുസ്തകം രചിക്കപ്പെട്ടത്. തെയ്യങ്ങളും കല്യാണങ്ങളും നാട്ടിലെ ഇടവഴികളും നെൽപ്പാടങ്ങളും നിലത്ത് വീണ മാമ്പഴങ്ങളും പാട്ടുപെട്ടികളും ഉൾക്കൊള്ളുന്ന ഏവരുടെയും ബാല്യം ഓർമ്മപ്പെടുത്തുന്ന ഒരു ഓട്ടോഗ്രാഫാണ് "ഉപ്പിലിട്ട എന്റെ തൊണ്ണൂറുകൾ"
