തലശേരി റെയിൽവെ സ്റ്റേഷനിൽ നിന്നും വൻ കഞ്ചാവ് ശേഖരവുമായി യു.പി സ്വദേശികൾ അറസ്റ്റിൽ

UP natives arrested with huge ganja stash from Thalassery railway station
UP natives arrested with huge ganja stash from Thalassery railway station

തലശേരി : തലശേരി റെയിൽവേ സ്റ്റേഷനിൽ നിന്നും 1.843 കിലോഗ്രാം കഞ്ചാവുമായ് രണ്ട് ഇതരസംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ .ഉത്തർപ്രദേശ് സ്വദേശികളായ മോഹിത്ത് കുമാർ, സുധേഷ്ദോഹ്രേ എന്നിവരാണ് ഇന്ന് പുലർച്ചെയോടെ  പിടിയിലായത്.

തലശ്ശേരി  എസ് ഐ പി വി പ്രശോഭിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പട്രോളിങ്ങ് ഡ്യൂട്ടിക്കിടെ സംശയം തോന്നിയ യുവാക്കളെ പരിശോധിച്ചപ്പോൾ ബാഗിൽനിന്നും  കഞ്ചാവ് കണ്ടെത്തുകയായിരുന്നു. പ്രതികളെ തലശേരി കോടതിയിൽ ഹാജരാക്കി റിമാൻഡ ചെയ്തു.

tRootC1469263">

Tags