കണ്ണൂരിൽ ബാറിന് സമീപം നിരോധിത പുകയില ഉൽപന്ന വിൽപന: യു.പി സ്വദേശി പിടിയിൽ
Updated: Sep 14, 2026, 18:29 IST
തളിപ്പറമ്പ് : ബാറിന് സമീപം നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്താൻ എത്തിയ യു.പി സ്വദേശി പോലീസ് പിടിയിൽ. തളിപ്പറമ്പ് എസ്.ഐ സി.ജി. സാംസൺ ഇന്ന് ഉച്ചക്ക് നഗരത്തിൽ നടത്തിയ പട്രോളിങ്ങ് ഡ്യൂട്ടിക്കിടെയാണ് രാംപൂർ ലാലാ നഗർ സ്വദേശി തേജ് മണിയെ (36)പിടികൂടിയത്. ഉച്ചക്ക് 1.45 ന് ചിറവക്ക് മൊട്ടമ്മൽ ബാറിന് സമീപം സഞ്ചിയിൽ പുകയില ഉൽപ്പന്നങ്ങൾ വിൽക്കാൻ എത്തിയതായിരുന്നു തേജ് മണി.
52 പോക്കറ്റ് ഹാൻസ് ചാപ്പ് ടൊബാക്കോ, 15 പേക്കറ്റ് സ്വാഗത് ഗോൾഡ് അൺ മാനുഫാക്ക്ച്ചേർഡ് ടൊബാക്കോ എന്നിവയാണ് സഞ്ചിയിൽ ഉണ്ടായിരുന്നത്.
ബാറിലെത്തുന്ന അന്യ സംസ്ഥാന തൊഴിലാളികൾക്ക് വിൽപ്പന നടത്തുന്നതിനാണ് പ്രതി പുകയില ഉൽപ്പന്നങ്ങളുമായി ബാറിന് സമീപം എത്തിയത്.
ഡ്രൈവർ സി.പി.ഒ മനോജും എസ്. ഐയോടൊപ്പം ഉണ്ടായിരുന്നു.
.jpg)

