കണ്ണൂർ തളിപ്പറമ്പിൽ സി.ബി.ഐ ചമഞ്ഞ് മൂന്ന് കോടി പതിനഞ്ചരലക്ഷം തട്ടിയ യു.പി സ്വദേശിയായ പ്രതി പിടിയിൽ

കണ്ണൂർ തളിപ്പറമ്പിൽ സി.ബി.ഐ ചമഞ്ഞ് മൂന്ന് കോടി പതിനഞ്ചരലക്ഷം തട്ടിയ യു.പി സ്വദേശിയായ പ്രതി പിടിയിൽ
UP native arrested for defrauding Rs 3.15 crore in Kannur under CBI cover
UP native arrested for defrauding Rs 3.15 crore in Kannur under CBI cover


 തളിപ്പറമ്പ്: സിബിഐ ചമഞ്ഞ് റിട്ട. ഉദ്യോഗസ്ഥന്റെ മൂന്ന് കോടി 15.5 ലക്ഷം രൂപ തട്ടിയെടുത്ത സൈബർ തട്ടിപ്പ് സംഘത്തിലെ പ്രധാന പ്രതി പിടിയിൽ. ഉത്തർപ്രദേശ് നവാബ്ഗഞ്ച് സ്വദേശി റോഹിത് സർസദിനെ (32) യാണ് റൂറൽ ജില്ലാ പോലീസ് മേധാവി അനുജ് പലിവാൾ ഐ പി എസിന്റെ നിർദേശപ്രകാരം ജില്ലാ ക്രൈംബ്രാഞ്ച് ഡി വൈ എസ് പി കീർത്തി ബാബുവിന്റെ നേതൃത്വത്തിൽ എസ്.ഐ. മനോജ് കാനായി, എ.എസ്.ഐ.എസ്.ജി.സതീശൻ , സീനിയർ സിവിൽ പോലീസ് ഓഫീസർ കെ.വി. അനീഷ് കുമാർ എന്നിവരടങ്ങിയ സംഘം ഉത്തർപ്രദേശിൽ വെച്ച് പിടികൂടിയത്. 

tRootC1469263">

സിബിഐയിൽ നിന്നാണ് വിളിക്കുന്നതെന്ന് വിശ്വസിപ്പിച്ച് വിദേശത്ത് കഴിയുന്ന മക്കളുള്ള മൊറാഴ പാളിയത്ത് വളപ്പിലെ അശ്വതി ഹൗസിൽ കാരോത്ത് വളപ്പിൽ ഭാർഗ്ഗവന്റെ (74) മൂന്ന് കോടി 15.5 ലക്ഷം രൂപയാണ് പ്രതികൾ തട്ടിയെടുത്തത്. 2024 സപ്തംബർ 19 നും ഒക്ടോബർ മൂന്നിനു വൈകുന്നേരം 5 മണിക്കുമിടയിലായിരുന്നു സംഭവം. പരാതിക്കാരനെ സി ബി ഐ യിൽ നിന്നാണ് വിളിക്കുന്നതെന്ന് പറഞ്ഞ്വാട്ട് സാപ്പ് ഉപയോഗിച്ച് വീഡിയോ കോൾ ചെയ്ത് സർവയലൻസിൽ നിർത്തുകയുംസാമ്പത്തിക കുറ്റകൃത്യങ്ങളിൽ നിന്നും ഒഴിവാക്കുന്നതിന് പരാതിക്കാരനിൽ നിന്നും അക്കൗണ്ടുകൾ വഴി പലതവണകളായി മൂന്നു കോടി15, 50, 000 രൂപ പ്രതികളുടെ വിവിധ അക്കൗണ്ടുകളിലേക്ക് തട്ടിയെടുക്കുകയായിരുന്നു. പിടിയിലായ പ്രതി ഒരു കോടി 20 ലക്ഷം രൂപ പിൻവലിച്ചതോടെയാണ് ക്രൈംബ്രാഞ്ച് സംഘത്തിന് പ്രതിയെ കുറിച്ച് സൂചന ലഭിച്ചത്. തുടർന്ന് ഉത്തർപ്രദേശിലെത്തിയ ക്രൈംബ്രാഞ്ച്സംഘം സാഹസികമായാണ് പ്രതിയെ പിടികൂടിയത്.അറസ്റ്റു ചെയ്തു കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
 

Tags