പതിനഞ്ചുവയസുകാരനെ പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ച കേസ് : പരിയാരത്ത് 71 കാരൻ അറസ്റ്റിൽ

arrest1


പരിയാരം: പതിനഞ്ചുവയസുകാരനെ പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ച കേസിൽ വയോധികൻ അറസ്റ്റിൽ. കോരൻ പീടികയിലെ വാണിയിൽ വീട്ടിൽ ജനാർദ്ദനനെയാണ് (71) പരിയാരം പോലീസ് ഇൻസ്‌പെക്ടർ രാജീവൻ വലിയ വളപ്പിൽ അറസ്റ്റ് ചെയ്തത്.

2023-24 കാലഘട്ടങ്ങളിൽ ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടിയുടെ പെരുമാറ്റത്തിലെ ചില വൈകല്യങ്ങൾ കണ്ട് വീട്ടുകാർ ചോദിച്ചപ്പോഴാണ് പീഡനവിവരം പുറത്തായത്. പ്രതിയെ തളിപറമ്പ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Tags