കൗമാരക്കാരനെതിരെ പ്രകൃതിവിരുദ്ധ പീഡനം : തളിപ്പറമ്പ് സ്വദേശിയായ യുവാവിന് തടവും പിഴയും ശിക്ഷ വിധിച്ചു

Unnatural sexual assault against a teenager: Young man from Taliparamba sentenced to imprisonment and a fine.

തളിപ്പറമ്പ് :കൗമാരക്കാരനെതിരെയുള്ള പ്രകൃതിവിരുദ്ധ പീഡന കേസിലെ പ്രതിക്ക് തടവും പിഴയും ശിക്ഷ വിധിച്ചു.തളിപ്പറമ്പ് പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്ത കേസിൽ തളിപ്പറമ്പ  സ്വദേശിയായ ബത്താലി മുസ്തഫ യെ (35)യാണ്  തളിപ്പറമ്പ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോർട്ട് ജഡ്ജ്  എം. ടി.ജലജറാണി  ശിക്ഷിച്ചത്. 

മൂന്ന് വർഷം കഠിന തടവും, 25000 രൂപ പിഴയുമാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. കേസിൽ പരാതിക്കാരനായ കൗമാരക്കാരന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രൊസിക്യൂട്ടർ അഡ്വ. ഷെറിമോൾ ജോസ് ഹാജരായി. 2025 ജനുവരി മാസം മൂന്നിന്  14 വയസ്സുള്ള  ആൺ കുട്ടിയെ തളിപ്പറമ്പിലുള്ള  ഒരു വീട്ടിൽ വെച്ച് ഇയാൾ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു .

തളിപ്പറമ്പ് പോലീസ് സ്റ്റേഷൻ എ എസ് ഐ സജിഷ പീഡനത്തിന് ഇരയായ   മൊഴി രേഖപ്പെടുത്തി. തളിപ്പറമ്പ് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടറായ ദിനേശൻ കൊതേരി എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് കേസിന്റെ അന്വേഷണം നടത്തി പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. 
കേസിൻ്റെ തെളിവിലേക്കായി പരാതിക്കാരൻ ഉൾപ്പെടെ 12 സാക്ഷികളെ കോടതി വിസ്തരിച്ചിരുന്നു.
 

Tags