നാട്ടിലെത്താൻ കൊതിച്ച ഉൻമേഷിന് നാടിൻ്റെ യാത്രാമൊഴി

Unmesh, who longed to return home, received a farewell from his homeland.
Unmesh, who longed to return home, received a farewell from his homeland.


കണ്ണൂർ: സൗദി അറേബ്യയിലെ അല്‍കോബാറില്‍ ടാങ്കര്‍ ലോറി തട്ടി മരിച്ച കണ്ണൂര്‍ അതിരകം സ്വദേശി നന്ദനം വീട്ടില്‍ ഇ പി ഉന്മേഷി(45) ന് നാടിൻ്റെ യാത്രാമൊഴി. ഇദ്ദേഹത്തിൻ്റെ ഭൗതിക ശരീരം ബുധനാഴ്ച്ച രാവിലെ9.30 ന് കോഴിക്കോട് വിമാനത്താവളം വഴി വീട്ടിലെത്തിച്ചു.സംസ്കാരം ഉച്ചയ്ക്ക്  പയ്യാമ്പലത്ത് നടന്നു.

tRootC1469263">

അല്‍കോബാറിനടുത്ത് ഫവാസിയിലെ ജോലി സ്ഥലത്ത് വെച്ച് മെയ് 27നാണ് അപകടം. ഉന്മേഷിനെ ഇടിച്ച ടാങ്കര്‍ ലോറി നിർത്താതെ പോകുകയായിരുന്നു. കമ്പനിയിലെ ജോലി ഒഴിവാക്കി നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെയാണ് അപകടം. എട്ട് മാസം മുമ്പാണ് ഉന്മേഷ് സൗദിയിൽ എത്തിയത്. കുടിവെള്ളം വിതരണം ചെയ്യുന്ന കമ്പനിയിയിൽ ജീവനക്കാരനായിരുന്നുദമാമിലെ സാമൂഹ്യ പ്രവർത്തകൻ നാസ് വക്കത്തിന്‍റെ നേതൃത്വത്തിലാണ് നിയമനടപടികൾ പൂർത്തിയാക്കിയത്.  അച്ഛൻ: പരേതനായ രാഘവൻ (റിട്ട. എസ് ഐ ഏ ആർ ക്യാമ്പ് കണ്ണൂർ). അമ്മ: ഇ പി ഭാർഗ്ഗവി (റിട്ട. സെക്രട്ടറി കാർഷിക

ഗ്രാമ വികസന ബാങ്ക്). ഭാര്യ: എം പി കാവ്യ (ചേലേരി). മക്കൾ: ഭാഗ്യശ്രീ, തീർത്ഥശ്രീ (ഇരുവരും വിദ്യാർത്ഥികൾ). സഹോദരൻ: 
ഇ പി രാജേഷ് (ബാംഗ്ലൂർ), പരേതയായ ഷീബ.

Tags