യുണൈറ്റഡ് മർച്ചൻ്റ്സ് ചേംബർ കണ്ണൂർ ജില്ലാ കൗൺസിൽ തെരഞ്ഞെടുപ്പ് രണ്ടിന് കണ്ണൂരിൽ
Jul 31, 2026, 15:45 IST
കണ്ണൂർ: യുണൈറ്റഡ് മർച്ചൻ്റ്സ് ചേംബർ ജില്ലാ കൗൺസിലും ഭരണ സമിതി തിരഞ്ഞെടുപ്പും ആഗസ്റ്റ് 2 ന് കണ്ണൂരിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.നോർത്ത് മലബാർ ചേംബർ ഹാളിൽ രാവിലെ 11 മണിക്ക്സംസ്‌ഥാന പ്രസിഡണ്ട് ജോബി.വി. ചുങ്കത്ത് ഉദ്ഘാടനം ചെയ്യും.
എസ് എസ് എൽ സി , പ്ലസ് ടു, സിബിഎസ് ഇപരീക്ഷയിൽ ഉന്നതവിജയം (90ശതമാനം) നേടിയ വ്യാപാ രികളുടെ മക്കളെയും, കായിക മേഖലയിലും മറ്റും മികച്ച വിജയങ്ങൾ നേടിയവരെയും, യൂത്ത് വിങ്ങ് വനിതാ വിങ്ങ് നേതാക്കളെയും ചടങ്ങിൽഅനുമോദിക്കും.വാർത്താ സമ്മേളനത്തിൽ ജില്ലാ പ്രസിഡണ്ട്ടി എഫ് സെബാസ്റ്റ്യൻ, സിക്രട്ടറി ബുഷറ ചിറക്കൽ,ട്രഷറർ ജേക്കബ് ചോലമറ്റം, ടൗൺ യൂണിറ്റ് ജനറൽ സിക്രട്ടറി സിജി ജോൺ എന്നിവർ പങ്കെടുത്തു.
.jpg)

