കൂടാളിപഴശ്ശിരാജ ലേബർ വെൽഫെയർ കെട്ടിടോദ്ഘാടനം 30 ന് കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ നിർവഹിക്കും

കൂടാളിപഴശ്ശിരാജ ലേബർ വെൽഫെയർ കെട്ടിടോദ്ഘാടനം 30 ന് കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ നിർവഹിക്കും
Union Minister of State George Kurien will inaugurate the Kudali Pazhassi Raja Labor Welfare Building on the 30th.
Union Minister of State George Kurien will inaugurate the Kudali Pazhassi Raja Labor Welfare Building on the 30th.

ചക്കരക്കൽ :13 വർഷമായി കൂടാളിയിൽ പ്രവർത്തിച്ചുവരുന്ന പഴശ്ശിരാജ ലേബർ വെൽഫെയർ കോ- ഓപ്പ് സൊസൈറ്റിയുടെ പുതിയ ഓഫീസ് കെട്ടിടത്തിൻ്റെ ഉദ്ഘാടനം കൂടാളി ഗണപതി ക്ഷേത്രത്തിനെതിർവശം അമർസെൻ്ററിൽ ഒക്ടോബർ 30 ന് വൈകിട്ട് മൂന്ന് മണിക്ക് കേന്ദ്ര സഹമന്ത്രി ജോർജ്ജ് കുര്യൻ ഉദ്ഘാടനം ചെയ്യും.ഇടപാടുകാരുടെ സൗകര്യാർത്ഥം സംഘം ഓഫീസും അനുബന്ധ സ്ഥാപനങ്ങളായ കെട്ടിട നിർമ്മാണ മേഖലയിലെ പെയിൻ്റ് ഇലക്ട്രിക്കൽ, പ്ലംബിംഗ്, സാനിറ്ററിവേർ,തുടങ്ങിയ ഉൽപ്പന്നങ്ങൾ വിൽപന നടത്തുന്ന സഹകാർ ട്രേഡേർസും ബാൽകോ കംമ്പനിയുടെ പിവിസി പൈപ്പുകളുടെ ഇലക്ട്രിക്കൽ പ്ലംബിംഗ് മൊത്തവിതരണ സ്ഥാപനവും പുതിയ സ്ഥാപനത്തിൽ ഒരുക്കിയിട്ടുണ്ട്.

tRootC1469263">

ബാൽകോ പൈപ്പ്സ് ഡിസ്ട്രിബ്യൂഷൻ ഓഫീസ് ഉദ്ഘാടനം  സി. സദാനന്ദൻ എം.പി യും , സഹകാർ ട്രേഡേർസ് നവീകരിച്ച ഷോറൂം ഉദ്ഘാടനം കണ്ണൂർ ജോയിൻ്റ് രജിസ്ട്രാർ (ജനറൽ) എം.കെ. സൈബുന്നീസ യും, ലോഗോ പ്രകാശനം സഹകാർ ഭാരതി സംസ്ഥാന പ്രസിഡൻ്റ് അഡ്വ:കരുണാകരൻ നമ്പ്യാരും, ഷെയർ സർട്ടിഫിക്കേറ്റ് വിതരണം കോളയാട് യൂനിറ്റ് ഇൻസ്പെക്ടർ എം. രതീഷും, നിക്ഷേപം സ്വീകരിക്കൽ ഇരിട്ടി
പ്രഗതി വിദ്യാനികേതൻ പ്രിൻസിപ്പാൾ വത്സൻ തില്ലങ്കേരിയും, വായ്പാ വിതരണം സഹകാർ ഭാരതി സംസ്ഥാന ജനറൽസെക്രട്ടറി കെ. രാജശേഖരനും നിർവ്വഹിക്കും .ചടങ്ങിൽ വിവിധ രാഷ്ട്രീയ പാർട്ടി പ്രതി നിധികൾ , ഉദ്യോഗസ്ഥർ,വ്യാപാരി പ്രതിനിധികൾ ,തുടങ്ങിയവർ പങ്കെടുക്കും. വാർത്താ സമ്മേളനത്തിൽ പ്രസി. പി.കെ.അരവിന്ദാക്ഷൻ സെക്രട്ടറി കെ. മഞ്ജുള , വൈസ് പ്രസി. പി.വി. ദേവദാസ്, ഡയറക്ടർ പി. കരുണാകരൻ , ബി.ജെ.പി ജില്ലാ സെക്രട്ടറി ഹരീഷ് ബാബു, സംഘം ജീവനക്കാരൻ കെ.കെ. അജേഷ് എന്നിവർ പങ്കെടുത്തു.

Tags