ക്വാറി ഉൽപന്നങ്ങളുടെ അന്യായവില പിൻവലിക്കണം: ലെൻസ്ഫെഡ്

Unfair pricing of quarry products to be withdrawn: Lensfed
Unfair pricing of quarry products to be withdrawn: Lensfed

കണ്ണൂർ : ക്വാറി ഉൽപന്നങ്ങളുടെ അന്യായമായ വിലവർദ്ധനവ് പിൻവലിക്കണമെന്ന് ലെൻസ്ഫെഡ് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.നിർമ്മാണ മേഖല തകർന്നുകൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് ക്വാറി ക്രഷർ ഉടമകൾ ക്വാറി ഉന്നങ്ങൾക്ക് 20 ശതമാനം മുതൽ 27 ശതമാനം വരെ വില വർദ്ധിപ്പിച്ചത് അന്യായമാണെന്നും വില വർധന പിൻവലിക്കണമെന്നും ലെൻസ്ഫെഡ് ഭാരവാഹികൾ പ്രസ്ക്ലബിൽ അറിയിച്ചു.

 വില വർദ്ധിപ്പിക്കേണ്ട യാതൊരു സാഹചര്യവും നിലവിലില്ല. സാധാരണയായി പെട്രോളിയം ഉൽപന്നങ്ങളുടെ വിലവർദ്ധനവ്, സർക്കാറിനു നൽകേണ്ടുന്ന ടാക്സ്, ഫിസ് ഇനത്തിലോ സെസ്റ്റ് ഇനത്തിലോ ജി. എസ്.ടിയിലോ യാതൊരു വർദ്ധനവും ഏർപ്പെടുത്താത സാഹചര്യത്തിലാണ് ക്വാറി ക്രഷർ ഉടമകൾ അന്യായമായി വിലവർദ്ധിപ്പിച്ചത്.

 വർദ്ധിപ്പിച്ച വിലയിൽ വിട്ടുവീഴ്ച്ച ചെയ്യാനോ സാധനങ്ങൾ ലഭ്യമാക്കനോ ക്വാറി ഉടമൾ തയ്യാറകുന്നില്ല. ഇത്തരം ധിക്കാരപരമായ നിലപാടിനെതിരെ നിർമ്മാണ ബന്ദ് ഉൾപ്പടെ അതിശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും ജില്ലാകമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.വാർത്താ സമ്മേളനത്തിൽ ജില്ലാ പ്രസിഡൻ്റ് പ്രസീജ്കുമാർ കെ.വി, സെക്രട്ടറി ജഗത് പ്യാരി വി സി, മധുസുദനൻ എ സി , പോള ചന്ദ്രൻ, പുരുഷോത്തമൻ പങ്കെടുത്തു

Tags