അപ്രതീക്ഷിതമായ കുടുംബദുരന്തം ; കണ്ണൂർ നീർവേലിയെ നടുക്കി ഒരു കുടുംബത്തിലെ മൂന്ന് പേരുടെ മരണം, ഞെട്ടലോടെ നാടും നാട്ടുകാരും
കൂത്തുപറമ്പ് :ചെറുമകൻ്റെ ആത്മഹത്യയിൽ മനംനൊന്ത് അമ്മൂമ്മയും അമ്മൂമ്മയുടെ സഹോദരിയും ജീവനൊടുക്കിയത് നീർവേലി ഗ്രാമത്തെ നടുക്കി. നീർവേലി നിമിഷ നിവാസിൽ കിഷൻ(22) അമ്മൂമ്മ മൂര്യാട് ചമ്മാൽ റോഡിലെ റെജി നിവാസിൽ വി.കെ റെജി (58) അനുജത്തി വി.കെറോജ (56) എന്നിവരാണ് മരിച്ചത്. തലശേരി ജനറൽ ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടപടികൾക്കു ശേഷം മൂന്നു പേരുടെയും മൃതദേഹം ഉച്ചയ്ക്ക് ശേഷം 2. 30 ന് കുറ്റിക്കാട് വായനശാലയിൽ പൊതുദർശനത്തിന് വയ്ക്കും. ഇതിന് ശേഷം മൂന്നിന് വലിയ വെളിച്ചം ശാന്തി വനത്തിൽ സംസ്കരിക്കും.
tRootC1469263">വെള്ളിയാഴ്ച്ച വൈകിട്ട് നാല് മണിക്ക് കൂട്ടുകാരോടൊപ്പം അമ്മൂമ്മയിടെ വീട്ടിലെത്തിയതായിരുന്നു കിഷൻ. കൂട്ടുകാർ പുറത്തുപോയപ്പോൾ കിഷൻവീട്ടിനകത്ത് തൂങ്ങിമരിക്കുകയായിരുന്നു. തിരിച്ചെത്തിയ കൂട്ടുകാർ ഫോണിൽ വിളിച്ചിട്ട് തുറക്കാത്തതിനെ തുടർന്ന് വാതിൽ ചവുട്ടി തുറന്നാണ് കിഷനെ ആശുപത്രിയിലെത്തിച്ചത്. വലിയ വെളിച്ചത്തെ മരിയൻ അപ്പാരൽസ് കമ്പനി യിൽ ജോലിക്ക് പോയ റെജിയും സമീപത്തെ വീട്ടിലുണ്ടായിരുന്ന റോജയും വിവരമറിഞ്ഞ് വീട്ടിലെത്തിയ ഉടൻ ജീവനൊടുക്കുകയായിരുന്നു.
കിഷൻ്റെ മരണവാർത്തയറിഞ്ഞ് സമീപവാസികളും പൊലിസും വീട്ടിലെത്തിയപ്പോഴാണ് ഇരുവരെയും വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പൊലിസ് ഇൻക്വസ്റ്റ് നടത്തിയതിനു ശേഷമാണ് മൃതദേഹങ്ങൾ തലശേരി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയത്. സുനിലിൻ്റെയും (പി.കെ.എസ് കോൺട്രാക്ട് ബസ് )നിമിഷയുടെയും മകനാണ് കിഷൻ സഹോദരൻ: അക്ഷയ് ( ഹോട്ടൽ മാനേജ്മെൻ്റ് വിദ്യാർത്ഥി മയ്യിൽ)
.jpg)


