ഉരുവച്ചാലിൽ കാർ നിയന്ത്രണം വിട്ടു റോഡരികിലേക്ക് മറിഞ്ഞു: ഉംറ തീർത്ഥാടനം കഴിഞ്ഞു മടങ്ങിയ മൂന്ന്പേർക്ക് പരുക്ക്
Apr 8, 2025, 14:00 IST
മട്ടന്നൂർ :ഉരുവച്ചാലിൽ നിയന്ത്രണം വിട്ട് കാർ റോഡരികിലേക്ക് മറിഞ്ഞു മൂന്ന് പേർക്ക് പരുക്കേറ്റു. ഇന്ന് പുലർച്ചെ ആറു മണിക്കാണ് അപകടം. ഉരുവച്ചാൽ പെട്രോൾ പമ്പിന് എതിർ വശത്തുള്ള റോഡരികിലേക്കാണ് കാർ മറിഞ്ഞത്.
അപകടത്തിൽ ചെങ്ങളായി സ്വദേശികളായ രണ്ടു പേർക്കും ഒരു പുരുഷനും പരുക്കേറ്റു. ഉംറ തീർത്ഥാടനം കഴിഞ്ഞു കരിപ്പൂർ വിമാനത്തിൽ നിന്നും ഇരിക്കൂറിലേക്ക് പോവുകയായിരുന്നുകാർ. അപകടത്തിൽ കാറിൻ്റെ മുൻവശം തകർന്നു. പൊലിസും നാട്ടുകാരും ഫയർഫോഴ്സും രക്ഷാപ്രവർത്തനം നടത്തി. അപകടത്തിൽപ്പെട്ടവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
tRootC1469263">.jpg)


