ഉളിക്കല്‍ എസ്. ഐയെഅക്രമിച്ചകേസില്‍ യുവാക്കള്‍ റിമാന്‍ഡില്‍

മട്ടന്നൂര്‍:ഉളിക്കലില്‍ എസ്. ഐയെ അക്രമിച്ച കേസില്‍ രണ്ടുയുവാക്കളെ പൊലിസ് പിടികൂടി. ഉളിക്കല്‍ എസ്. ഐ കെ.കെ ശശീന്ദ്രനെ അക്രമിച്ചസംഭവത്തില്‍ നൂച്യാട് സ്വദേശികളായ പി.നൗഷാദ്(34) അബ്ദുള്‍ റസാഖ്(37) എന്നിവരെയാണ്അറസ്റ്റു ചെയ്തത്. ചൊവ്വാഴ്ച്ച രാത്രി ഏഴുമണിയോടെ ഉളിക്കല്‍ബസ് സ്റ്റാന്‍ഡിനു സമീപം യുവാക്കള്‍ ബഹളം വയ്ക്കുന്നതായി വിവരംലഭിച്ചതിനെ തുടര്‍ന്ന് അന്വേഷിക്കാനെത്തിയതായിരുന്നു ഉളിക്കല്‍എസ്. ഐ ബസ് സ്റ്റാന്‍ഡ്പരിസരത്ത് ബഹളം വെച്ച പ്രതികളെ ചോദ്യം ചെയ്യാനെത്തിയ എസ്. ഐയെ അസഭ്യം പറയുകയും നൗഷാദും അബ്ദുള്‍ റസാഖും ചേര്‍ന്ന് അക്രമിക്കുകയായിരുന്നു.
നാട്ടുകാരും പൊലിസും ചേര്‍ന്നാണ് അക്രമസ്‌കതരായ പ്രതികളെ കീഴ്‌പ്പെടുത്തിയത്. രാത്രിമുഴുവന്‍ ലഹരിയിലായിരുന്ന യുവാക്കളെ പിടികൂടിയതിനു ശേഷം വൈദ്യപരിശോധനയ്ക്കു വിധേയമാക്കിയിരുന്നു. പ്രതികളെ തലശേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.