യു. ജി. സി. കരട് റെഗുലേഷൻ സംസ്ഥാന സർക്കാരിൻ്റെ അധികാരത്തിലേക്കുള്ള കടന്നുകയറ്റം : പി.കെ ശ്രീമതി

U. G. C. Draft Regulation Encroachment on the Power of the State Government : PK Smt
U. G. C. Draft Regulation Encroachment on the Power of the State Government : PK Smt

കണ്ണൂർ : എ. കെ. ജി. സി. ആർ. ടി. ഒൻപതാം സംസ്ഥാന സമ്മേളനം ജനാധിപത്യമഹിളാ അസോസിയേഷൻ അഖിലേന്ത്യാ പ്രസിഡന്റും മുൻ ആരോഗ്യ വകുപ്പ് മന്ത്രിയുമായ പി. കെ. ശ്രീമതി ടീച്ചർ ഉദ്ഘാടനം ചെയ്തു. ഉന്നതവിദ്യാഭ്യാസ മേഖലയിൽ അഴിച്ചുപണി നടത്തുകയും സംസ്ഥാനങ്ങളുടെ അധികാരങ്ങളിൽ കടന്നുകയറുകയും ചെയ്യുന്നതാണ് യു. ജി. സി. യുടെ പുതിയ റെഗുലേഷനുകളെന്നും ഇതിനെ പ്രതിരോധിക്കണമെന്നും ശ്രീമതി ടീച്ചർ അഭിപ്രായപ്പെട്ടു.

സാമ്പത്തികമായും രാഷ്ട്രീയമായും കേന്ദ്രഗവണ്മെന്റ് കേരളത്തോട് കാണിക്കുന്ന അവഗണയെ അതിജീവിച്ചു കേരളം മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയായി മുന്നേറുന്നുവെന്നും അവർ അഭിപ്രായപ്പെട്ടു.
മുഖ്യാതിഥിയായ മുൻ മന്ത്രി ഡോ. തോമസ് ഐസക്,നവകേരള വൈജ്ഞാനിക സമൂഹ നിർമ്മിതിക്ക് വിരമിച്ച കോളേജ് അധ്യാപകരുടെ സേവനം അഭ്യർത്ഥിച്ചു. സംഘടനാ പ്രസിഡണ്ട്‌ പ്രൊഫ. കെ. കെ. വിശ്വനാഥൻ അധ്യക്ഷനായി.

സ്വാഗത്വസംഘം ചെയർമാൻ എം.വി.ശശിധരൻ സ്വാഗതവും ജനറൽ കൺവീനർ പ്രൊഫ. എം.അശോകൻ നന്ദിയും പറഞ്ഞു. സമ്മേളനത്തിന് പി. പി. സന്തോഷ്‌കുമാർ, അനു കവിണിശ്ശേരി, പി. പ്രിയദർശൻ, പ്രൊഫ. എ. നിശാന്ത്, ഡോ. മഞ്ജുള കെ. വി, ഡോ. ബാബു ആന്റോ, പ്രൊഫ. എ. പി. കുട്ടികൃഷ്ണൻ എന്നിവർ ആശംസകൾ നേർന്നു.

സമ്മേളനത്തോടനുബന്ധിച്ചു സുവനീർ പ്രകാശനം പി. കെ. ശ്രീമതി ടീച്ചർ എം.വി. ശശിധരന് നൽകി നിർവഹിച്ചു.
പുതിയ ഭാരവാഹികളായി പ്രൊഫ. കെ. കെ. വിശ്വനാഥൻ (പ്രസിഡന്റ്‌ ),ഡോ. പി. മുഹമ്മദ്‌ കുഞ്ഞ് (ജനറൽ സെക്രട്ടറി ), ഡോ. കെ. രാമചന്ദ്രൻ (ട്രഷറർ)ഡോ. ജെ. പ്രസാദ്, പ്രൊഫ. സി. പി. ചിത്ര (വൈസ് പ്രസിഡന്റ്‌)എന്നിവരെ തെരഞ്ഞെടുത്തു.

Tags