ആവേശമായി കല്ല്യാശ്ശേരിയില്‍ UDYF റോഡ്ഷോ

UDYF roadshow in Kallyassery is exciting

കണ്ണൂർ:  യുഡിഎഫ് കല്ല്യാശ്ശേരി നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥി അഡ്വ. രാജീവന്‍ കപ്പച്ചേരിയുടെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം  യുഡിവൈഎഫ് നേതൃത്വത്തില്‍ പഴയങ്ങാടി നിന്നും മൊട്ടാമ്പ്രത്തേക്ക് റോഡ് ഷോ വിത്ത് ഡിജെ സംഘടിപ്പിച്ചു..

ആവേശോജ്ജ്വലമായ പരിപാടിയില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്നു , റോഡ്ഷോയില്‍ ഉടനീളം നിരവധിയായ വോട്ടര്‍മാര്‍ സ്ഥാനാര്‍ത്ഥിയെ കാണാനും  , അഭിവാദ്യമര്‍പ്പിക്കാനും അണിനിരന്നത്  കല്ല്യാശ്ശേരിയില്‍ പുതുയുഗ പിറവിക്ക് , വിജയ പ്രതീക്ഷക്ക്  കൂടുതല്‍ കരുത്തു പകരുന്നുവെന്ന് സ്ഥാനാര്‍ത്ഥി അഡ്വ. രാജീവന്‍ കപ്പച്ചേരി അഭിപ്രായപ്പെട്ടു.

മൊട്ടാമ്പ്രത്ത് നടന്ന റോഡ് ഷോയുടെ സമാപനത്തില്‍ കെപിസിസി അംഗം എം.പി. ഉണ്ണികൃഷ്ണന്‍ , എസ്.കെ.പി. സക്കറിയ , എന്‍.ജി. സുനില്‍ പ്രകാശ് , വി. രാജന്‍ , എസ്.യു. റഫീഖ്  , സന്ദീപ് പാണപ്പുഴ എന്നിവര്‍ സംസാരിച്ചു.

റോഡ്ഷോക്ക് സുധീഷ് വെളളച്ചാല്‍  , പി.പി. രാഹുല്‍  , ഷബീര്‍ മടക്കര , സജ്ഫീര്‍ ഓണപ്പറമ്പ് , ജിജേഷ് ചൂട്ടാട് , ,മുബാരിസ് , ലിഷ മാട്ടുല്‍ , റീന സുരേഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

UDYF-roadshow-in-Kallyassery-is-exciting.jpg