അഴീക്കോട് മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.കരീം ചേലേരിക്ക് സാഗരം സാക്ഷിയായ വരവേൽപ് നൽകി യു.ഡി.വൈ.എഫ്

UDYF gave a grand welcome to Azhikode constituency UDF candidate Adv. Karim Cheleri

നാറാത്ത് : UDF അഴീക്കോട് നിയോജകമണ്ഡലം സ്ഥാനാർഥി അഡ്വ.കരീം ചേലേരിക്ക് സാഗരം സാക്ഷിയായ വരവേൽപ് നൽകി യു.ഡി.വൈ.എഫ്. തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം നാറാത്തെത്തിയപ്പോഴായിരുന്നു വൻ വരവേൽപ്പ് നൽകിയത്. ജനശ്രദ്ധയാകർഷിക്കുന്ന വിവിധ പരിപാടികളുമായി മണ്ഡലത്തിൽ തരംഗമായി മാറിയിരിക്കുകയാണ് ഐക്യമുന്നണി യുവനിര. 

കണ്ണാടിപ്പറമ്പ് ദേശസേവാ യു.പി സ്കൂൾ ഗ്രൌണ്ടിൽനിന്നും പുല്ലൂപ്പിക്കടവിലേക്ക് നടത്തിയ റാലിയിൽ നൂറുകണക്കിന് യുവജനങ്ങൾ അണിനിരന്നു. യു.ഡി.വൈ.എഫ്. നാറാത്ത് പഞ്ചായത്ത് കമ്മറ്റിയാണ് പരിപാടി സംഘടിപ്പിച്ചത്. കെ.കെ. ഷിനാജ്, നികേദ് നാറാത്ത്, അഷ്ക്കർ കണ്ണാടിപ്പറമ്പ്, സജേഷ് നാറാത്ത്, മുസമ്മിൽ പുല്ലൂപ്പി, റഹീം നാറാത്ത്, സുധീഷ് പി എന്നിവർ നേതൃത്വം നൽകി. പുല്ലൂപ്പി ക്രിസ്ത്യൻ പള്ളിക്കു സമീപത്തുനിന്നും സ്ഥാനാർത്ഥിയെ ആനയിച്ച് നടത്തിയ പരിപാടിയുടെ സമാപന വേദിയിൽ പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ കണ്ണൂർ മുഹമ്മദ് അലി നേതൃത്വം നൽകിയ ഇശൽ വിരുന്നും ശ്രദ്ധേയമായി.

Tags